സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം സ്വദേശി കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് !

Share News

2019 സിവിൽ സർവീസ് പരീക്ഷയിൽ തൊടുപുഴ മടക്കത്താനം പുളിക്കത്തുണ്ടിയിൽ കെവിൻ ടോംസ് സ്കറിയക്ക് 259 മത്തെ റാങ്ക് .

കോഴിക്കോട് എൻഐടിയിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കെവിൻ ഒരുവർഷം ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലിചെയ്തശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനത്തിലായിരുന്നു. കഴിഞ്ഞവർഷം സിവിൽ സർവീസ് കിട്ടി ഗ്രൂപ്പ് വൺ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്നെങ്കിലും വീണ്ടും പരീക്ഷ എഴുതി ഇപ്രവാശ്യം നില മെച്ചപ്പെടുത്തി .

പത്തുവർഷം മുൻപ് മനോരമന്യുസ്‌ ടിവി നടത്തിയായ മനോരമ യുവ ചലഞ്ച് ക്വിസ് മത്സരത്തിൽ രണ്ടാം സമ്മാനമായ പൾസർ ബൈക്ക് കിട്ടിയത് അന്ന് കോഴിക്കോട് എൻഐടിയിലെ ഇലക്ട്രോണിക്സ് ബിരുദ വിദ്യാർത്ഥിയായിരുന്ന കെവിൻ ടോംസ് സ്കറിയയ്ക്കായിരുന്നു . കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയായ ജിഷ്ണു ജെ.ദാസിനായിരുന്നു ഒന്നാം സമ്മാനമായ ഫിയറ്റ് പുന്തോ കാർ കിട്ടിയത് . മൂന്നാം സമ്മാനമായ ഹോം തിയറ്റർ കിട്ടിയത് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനീഷ് ശേഖറിന്

.അയ്യായിരം മത്സരാർത്ഥികളിൽ നിന്ന് അവസാന റൗണ്ടിൽ കടന്നുകൂടിയതു നൂറു പേർ . ഈ നൂറു പേര് പങ്കെടുത്ത ക്വിസ്സിന്റെ രണ്ടാം ഘട്ടത്തിൽ കടമ്പ കടന്നത് 20 പേർ . ഓരോ ഘട്ടത്തിലും ഓരോരുത്തർ പുറത്താവുന്ന എലിമിനേഷൻ രീതിയിലായിരുന്നു പിന്നെ മത്സരം. ആ മത്സരത്തിനൊടുവിലാണ് ഇപ്പോൾ സിവിൽ സർവീസിൽ 259 ആം റാങ്ക് നേടിയ കെവിൻ ടോംസ് സ്കറിയ രണ്ടാം സ്ഥാനത്തെത്തിയത് .

കാനറാ ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന കെവിന്റെ പിതാവും മാതാവും ഏതാനും വർഷം മുൻപ് ഒരു കാർ അപകടത്തിൽ മരണമടഞ്ഞു . ഏക സഹോദരി ജെയിൻ ടോം സ്കറിയ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ അധ്യാപികയാണ്

Ignatious Kalayanthani

Share News