
മൂന്നാറില്‍ മണ്ണിടിച്ചിൽ: പതിനൊന്നു പേരെ രക്ഷപ്പെടുത്തി
മൂന്നാര്‍: മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തി, ഇവരെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ട് ഉണ്ട്.
മണ്ണിടിഞ്ഞു വീണ സ്ഥലത്ത് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും, സാധ്യമായതെല്ലാം ചെയ്യുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി.
അതേസമയം പ്രദേശത്തേക്കുള്ള ഏക പാലം തകര്ന്നുപോയതിനാല് അപകടസ്ഥലത്തെക്കുക എന്നത് പ്രയാസമാണ്. കൂടുതല്‍ പേരെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.
ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘവും വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപകടം നടന്ന സ്ഥലത്തേക്ക് പോലീസും അഗ്നിശമനസേനയും എത്തിച്ചേർന്നിട്ടുണ്ട്. സമീപത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
83 പേര് സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് മൂന്ന് ദിവസമായി വൈദ്യുതി ബന്ധമില്ല.