![](https://nammudenaadu.com/wp-content/uploads/2020/08/KPR.jpg)
കരിപ്പൂരിൽ വിമാനപകടത്തിലായത് വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനം:മോശം കാലാവസ്ഥയെന്ന് പ്രാഥമിക നിഗമനം
കരിപ്പൂര്‍:കരിപ്പൂരിൽ അപകടത്തില്‍പ്പെട്ടത് വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനം. കോവിഡ് വ്യാപനത്തിന്റെ ഭാഗമായ കര്‍ശന നിയന്ത്രണങ്ങളെല്ലാം താണ്ടി സ്വന്തം നാട്ടിലെത്താൻ പുറപെട്ടവരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ഉച്ചക്ക് 1.30 ന് ദുബായില്‍നിന്ന് ആണ് വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരും രണ്ട് പൈലറ്റ് മാരും അഞ്ച് കാബിന് ക്രൂവുമാരുമാണ് ഉണ്ടായിരുന്നത്- വ്യോമയാന മന്ത്രാലയം അറിയിച്ചു.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടത്തിനു കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക നിഗമനം. വിമാനം എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുമ്ബോള്‍ മോശം കാലാവസ്ഥയായിരുന്നു. ലാന്‍ഡിംഗിനിടെ കനത്ത മഴയായിരുന്നു. പൈലറ്റിന് പരിസരം കാണാനായിരുന്നില്ല. ടേബിൾ ടോക്ക് വിമാനത്താവളമായതിനാല്‍ പൈലറ്റിന് നിയന്ത്രണം നഷ്ടമായി.
മുപ്പതടി താഴ്ചയിലേക്കാണ് വിമാനം തെന്നിമാറി മറിഞ്ഞത്. പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചതായുള്ള വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്. രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്