ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്നാരും രോഗമുക്തി നേടിയില്ലനിലവില്‍ ചികിത്സയിലുള്ളത് 32 പേര്
by SJ
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്തുള്ള മൂന്നു പേര്‍ക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര് വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആകെ 31616 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 31143 പേര് വീടുകളിലും 473 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.