ഹോം ​ക്വാ​റ​ന്‍റൈ​ന്‍ റൂം ​ക്വാ​റ​ന്‍റൈനാ​ക​ണം:ഉറപ്പാക്കാന്‍ പോ​ലീസ്

Share News

തിരുവനന്തപുരം:തി​രു​വ​ന​ന്ത​പു​രം:പ്രവാസികൾക്കും,ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്കും ഹോം ​ക്വാ​റ​ന്‍റൈ​ന്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് ഫ​ല​ത്തി​ല്‍ റൂം ​ക്വാ​റ​ന്‍റൈ​​ന്‍ എ​ന്ന​താ​യി മാ​റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കേണ്ടത് പോ​ലീസാണെന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

സംസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളായ സഹോദരങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി. ഈ ആഴ്ച മുതല്‍ കൂടുതല്‍ പേര്‍ എത്തും. രോഗബാധിത മേഖലകളില്‍നിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, സമൂഹവ്യാപനം അകറ്റുക ഇതൊക്കെയാണു മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഓരോരുത്തരുടെയും സുരക്ഷ ഈ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓര്‍ക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നുണ്ട്. അത് ഫലത്തില്‍ റൂം ക്വാറന്റൈനായി മാറണം. മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം.

സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. ഇവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകരുത്., ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. കഴിഞ്ഞ ഘട്ടത്തില്‍ ഉണ്ടായപോലെ സൂക്ഷമായി പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലേക്ക് മാറ്റുമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

ആ​രോ​ഗ്യ​വ​കു​പ്പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചോ​ര്‍​ന്ന് ഹോം, ​സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്ൈ‍​റ​നാ​യി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ വീ​ട്ടി​ലു​ണ്ടെ​ന്ന് പോ​ലീ​സ് ഉ​റ​പ്പാ​ക്ക​ണം. അ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു