പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ..

Share News

ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന്മുകളിൽ വന്നിരുന്ന് കാക്ക പരുന്തിനെആക്രമിക്കാൻ ശ്രമിച്ചു.

പരുന്തിന്റെതലയ്ക്ക് പിന്നിൽ കൊത്താൻ തുടങ്ങി

.പരുന്തിന് വേദനിച്ചെങ്കിലും കാക്കയെകുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല

.. പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നു.

പതിനായിരം അടി ഉയരത്തിലേക്ക് പരുന്ത് പറന്നെ- ത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു.

ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ .

. മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ ആക്രമിച്ചു വീഴ്ത്തിയേനെ..

. മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്.

ചിലർ വളഞ്ഞു നിന്ന് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയങ്ങൾ നേടിയിട്ടുള്ളൂ..

പരിഹാസശരങ്ങൾ വകവയ്ക്കാതെ ലക്ഷ്യത്തിലേക്ക് കുതിയ്ക്കൂ. ഉപദ്രവിക്കുന്നവർക്ക് ഒന്ന് തൊടാൻ പോലുമാകാത്ത ഉയരത്തിലെത്തും നിങ്ങൾ…… ഉറപ്പ് 🙂

കടപ്പാട്: Dr Rajesh Kumar

Soniya Kuruvila Mathirappallil

Soniya Kuruvila Mathirappallil

Share News