
കർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം
കർഷകദ്രോഹ നടപടികൾ പ്രതിഷേധിച്ചുകൊണ്ട് കെസിവൈഎം താമരശ്ശേരി രൂപത കണ്ണീർ ദിനം ആചരിച്ചു
കർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷകർ സംഘടിതരല്ല എന്ന ചിന്താഗതിയാണ് അധികാരികളെ കൊണ്ട് കർഷകദ്രോഹ നടപടികൾ സ്വീകരിക്കുന്നതെങ്കിൽ കർഷക വിമോചനത്തിനായി വിപ്ലവ സമരങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രൂപതാ പ്രസിഡന്റ് വിശാഖ് തോമസ് പ്രസ്ഥാപിച്ചു.
കർഷക അവകാശങ്ങൾക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കർഷക വികാരം അധികം താമസിക്കാതെ അലയടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രൂപത ജനറൽ സെക്രട്ടറി അഭിലാഷ് കുട്ടിപ്പാറ സ്വാഗതം പറഞ്ഞ ധർണ സമരത്തിൽ രൂപതാ ഡയറക്ടർ ഫാ.ജോർജ്ജ് വെള്ളക്കാകുടിയിൽ അധ്യക്ഷതയും ഫാ.സബിൻ തുമൂള്ളി മുഖ്യപ്രഭാഷണവും സംസ്ഥാന സെനറ്റ് മെമ്പർ ടിബിൻ അഗസ്റ്റിൻ, രൂപതാ ട്രഷറർ റിച്ചാൾഡ് ജോൺ എന്നിവർ സംസാരിക്കുകയും ചെയ്തു.