ഞങ്ങൾക്ക് ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചു.
പ്രിയപ്പെട്ടവരെ,
എനിക്കും ഷീബയ്ക്കും ഒരു മോളെക്കൂടി നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന് രാവിലെ 11-15 ന് ആയിരുന്നു മോളുടെ ജനനം.
കുഴിക്കാട്ടുശ്ശേരി മറിയം തെരേസാ ആശുപത്രിയിൽ പ്രൊ ലൈഫ് ഡോക്ടർ ഫിന്റോ ഫ്രാൻസിസ് ആയിരുന്നു കുഞ്ഞിനെ ആദ്യമായി എടുത്തത്. ആശുപത്രിയിലെ മറ്റ് ഡോക്ടർമാർ നഴ്സുമാർ സിസ്റ്റർമാർ.. നൽകിയ പരിചരണം സന്തോഷം നൽകുന്നു.
ദൈവത്തിന് സ്തുതി. ശരിയ്ക്കും ഇത് ഞങ്ങൾക്ക് ലഭിക്കുന്ന അഞ്ചാമത്തെ കുഞ്ഞ് ആണ്. 2017-ൽ 7 മാസം വളർച്ചയെത്തിയ ഒരു കുഞ്ഞിനെ ലഭിക്കാതെപോയി. ആ കുഞ്ഞുമാലാഖ ദൈവസന്നിധിയിൽ ആണ്.
ഞങ്ങൾക്ക് ഡാനിയേൽ (08-12-2006), ഡിയോന (30-03-2010), ഡി വാ റോസ് (21-04-2019) എന്നിവരാണ് മുമ്പ് ദൈവം നൽകിയ മക്കൾ.നാലു കുഞ്ഞുങ്ങളും സിസേറിയൻ വഴിയായിരുന്നു .
എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ജീവസമൃദ്ധി – സന്ദേശം ഞങ്ങളുടെ മനസ്സിലുണ്ട്.
സ്നേഹപൂർവം. ഷിബു വർഗീസ്. കാഞ്ഞൂർ.
( ശ്രീ ഷിബു , കാഞ്ഞൂർ പരേതനായ മഴുവ ഞ്ചേരി വർഗീസ് -ലൂസി ദമ്പതികളുടെ മകനാണ്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം കാലടി കൊറ്റമം കൈപ്രമ്പാടൻ പരേതനായ ജോസ് -മേബിൾ ദമ്പതികളുടെ മകൾ ഷീബയെ 20-02-2006 ന് വിവാഹം കഴിച്ചു. )