
മുതിർന്ന പത്രപ്രവർത്തകൻ ഐസക് പിലാത്തറ (75)അന്തരിച്ചു.
കണ്ണർ : മുതിർന്ന മാധ്യമ പ്രവർത്ത കനും, ഗ്രന്ഥകാരനും, മലബാറിലെ പ്രമുഖ അൽമായ നേതാവുമായിരുന്ന ഐസക് പിലാത്തറ (75) അന്തരിച്ചു. മലബാറിൽ ലത്തീൻ കത്തോലിക്കാ സഭയുടെ ശക്തനായ വാക്താവായിരൂന്നു.
അവിഭക്ത കോഴിക്കോട് രുപത സി.എൽ.സി.യുടെ നേതാവായി ദീർഘകാലം പ്രവർത്തിച്ചു. കോട്ടയത്തു നിന്നുള്ള പൗരധ്വനി വാരികയിലൂടെ പത്രപ്രവർത്തിന് തുടക്കം കുറിച്ചു. തുടർന്ന് മംഗളം വാരികയിലായി.മംഗളം ദിനപ്പത്രത്തിൻ്റെ കണ്ണർ ബ്യുറോ ചീഫായി വിരമിച്ചു. മരിക്കുമ്പോൾ ഭാര്യറിട്ട. അധ്യാപിക ലില്ലി മൂവാറ്റുപുഴ ആരക്കുഴിയിൽ കല്ലേൽ കുടുംബാം ഗമാണ്.
മക്കൾ – പ്രിൻസി, പ്രിൻസ് (ഇന്ത്യൻ ആർമി, കശ്മീർ), പ്രേം ഐസ്ക ( ഫോട്ടോഗ്രാഫർ, മരുമക്കൾ – ടോമി (ചേർത്തല. ), സുജ കുര്യൻ (ചെറുപുഴ)
കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കും തല ,കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ, ദീന സേവന സഭ മദർ സുപ്പീരിയർ സിസ്റ്റർ എമസ്റ്റീന ഡി.എസ്.എസ്, സിസ്റ്റർ വന്ദന ഡി.എസ്.എസ്.തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
പ്ലാത്തോട്ടം മാത്യു ,ആലക്കോട്