അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ഈ ഓണം കരുതലോണ മായിരിക്കട്ടെ.!! ആശംസകൾ… നന്മകൾ…!!
കർക്കിടപ്പെയ്ത്തിൻ്റെ ആരവവും തിമിർപ്പും പ്രകൃതിക്കും മനുഷ്യനും വേദനകളും നൊമ്പരങ്ങളും പകർന്ന് കടന്നു പോകുന്നു…
കർക്കിടകത്തിൻ്റെ കാർമേഘങ്ങൾ ഒഴിഞ്ഞു.പൊന്നിൻ ചിങ്ങം വന്നു…അകലം പാലിച്ച്, ഹൃദയം ചേർത്ത് തിരുവോണം.!!ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളുടെയും നന്മയുടെയും നാളുകൾ ആവട്ടെ ഇനിയുള്ളത്.!! ചിങ്ങത്തിലെ കേരളീയരുടെ ദേശീയോത്സവമായ തിരുവോണത്തെ വരവേൽക്കുവാൻ പ്രകൃതിയും കേരളീയരും ഒരുങ്ങുന്നുവെങ്കിലും രണ്ട് വർഷം പ്രളയം നിറംകെടുത്തിയ ഓണാഘോഷങ്ങൾക്ക് ഈ വർഷം കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നാം അനുവർത്തിച്ചു പോന്ന ഓണാഘോഷങ്ങൾക്ക് ജീവൻ്റെ വിലയുള്ള ജാഗ്രതയോടു കൂടിയ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങളില്ലാതെ ആശംസകളിൽ പരിമിതപ്പെടുത്തുകയും ഇത്തവണത്തെ ഓണം വ്യക്തി സുരക്ഷക്കും പൊതു സമൂഹത്തിൻ്റെ നന്മക്കുമായും നമുക്ക് വീട്ടിലിരുന്ന് ആഘോഷിക്കാം.!! ഓണം മറന്ന് മലയാളത്തെ നമുക്ക് സ്നേഹിക്കാനാവില്ല.
ഒരു നേരത്തെ ഭക്ഷണത്തിന് പോലും സാധ്യതയില്ലാത്ത, വകയില്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നും എല്ലാവർക്കും സദ്യ ഉണ്ണാം എന്ന നിലയിലേക്കു നമ്മൾ എത്തിയതിനു പിന്നിൽ ഒത്തിരി പോരാട്ടങ്ങളുണ്ട്. അതു കൊണ്ട് ഓണം ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്.കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത, മനുഷ്യരെല്ലാം സമന്മാരാകുന്ന ഒരു സാങ്കല്പികലോകമാണല്ലോ വിളവെടുപ്പു മഹോത്സവമായ ഓണത്തിൻ്റെ കാതൽ.നന്മയുടെ മഹാഘോഷമാണത്.ഓണം ലോകമെങ്ങുമുള്ള മലയാളിയുടെ ഗൃഹാതുര സ്പർശങ്ങളായ അനുഭവങ്ങളുടെ, ഓർമ്മകളുടെ വീണ്ടെടുപ്പാണ്. ഓണം ഒരോർമ്മയാണ്.. നിഷ്ക്കളങ്കമായൊരു ഭൂതകാലത്തിൻ്റെ സ്മരണകൾ… പുതിയ തലമുറ ഓർമ്മകൾ നഷ്ടപ്പെട്ടവരായി വർത്തമാനകാലത്തിൻ്റെ താൽക്കാലിക രസങ്ങളിലും ഉപഭോഗ സംസ്കാരത്തിൻ്റെ സ്വാധീനങ്ങളിലും അകപ്പെടുവാൻ സാധ്യതകളേറെയുള്ള ഈ കാലഘട്ടത്തിൽ ഓർമ്മകളാൽ കൊരുത്ത പൂവിളിയുമായി തിരുവോണം ഓരോ മലയാളിയുടെയും ഒരുമയുടെയും സ്നേഹത്തിൻ്റെയും ആഹ്ലാദാരവങ്ങളായി മാറട്ടെ… മാനവരാശിക്ക് സമഭാവനയുടെ സന്ദേശം നൽകുന്ന ഓണചരിത്രത്തിൻ്റെ ഉൾക്കാഴ്ചക്ക് ജീവൻ പകരാൻ നമുക്ക് കഴിയണം.!ഇന്നത്തെ നമ്മുടെ സമകാലീന ജീവിതത്തിൽ സത്യത്തിനും ധാർമ്മികതക്കും ഒരു വിലയും കൽപ്പിക്കാതെ സ്വജനപക്ഷപാതത്തിൻ്റെയും ജാതി-മത-വർഗ്ഗ-രാഷ്ട്രീയ വിഭാഗീയതകളുടെയും അഴിമതിയുടെയും അനീതിയുടെയും അക്രമങ്ങളുടെയും അന്തരീക്ഷത്തിൽ ‘ഏകോദര സഹോദര’ങ്ങളാണെന്ന ഉദാത്തമായ ആശയം മനുഷ്യ മനസുകൾക്ക് നഷ്ടമാകുമ്പോൾ, മനുഷ്യത്വം തന്നെ നഷ്ടപ്പെടുത്തുമ്പോൾ,നഷ്ടപ്പെടുമ്പോൾ.. നിയമവും നീതിയും നിഷേധിക്കപ്പെട്ട പാവങ്ങൾ, ഭരണകൂട ഭീകരതയാൽ ചതഞ്ഞരക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ, മക്കളുടെ വിദ്യാഭ്യാസം പോലും പ്രതിസന്ധിയിലായവർ, ചികിൽസ കിട്ടാത്ത രോഗികൾ,കോവിഡ് മൂലം തീരാക്കടങ്ങളിലും തൊഴിലും നഷ്ടപ്പെട്ടവർ,ഭവന രഹിതർ, തൊഴിൽ രഹിതരായ യുവാക്കൾ മുതൽ വാർധക്യം തള്ളി നീക്കാൻ ക്ലേശിക്കുന്ന വയോജനങ്ങൾ വരെ ആശങ്കാകുലരായ മനുഷ്യമുഖങ്ങൾ നമ്മുടെ ചുറ്റിലും പെരുകുന്നവർത്തമാനകാലസാഹചര്യത്തിൽ ആഴത്തിലൂന്നിയ ധാർമ്മികത പ്രകടമാക്കിയ മഹാബലി ചക്രവർത്തിയെ കേരളം എന്നും സ്മരിക്കും.!! “ഒരുമയുടെ ഉത്സവമായ തിരുവോണത്തെ” നിറഞ്ഞ മനസോടെ നമ്മുടെ ഓരോ വീടുകളിലേക്കും സ്വാഗതം ചെയ്യാം.. ഈ വർഷം നമ്മുടെ ഓണാഘോഷം സുരക്ഷിതമായി അവരവരുടെ വീട്ടിലിരുന്ന് ആഘോഷിക്കാം.. “ഈ ഓണം കരുതലോണമായിരിക്കട്ടെ”.!! താങ്കൾക്കും താങ്കളുടെ കുടുംബത്തിനും തിരുവോണത്തിൻ്റെ നന്മകളും ആശംസകളും സ്നേഹപൂർവ്വം നേരുന്നു.!!മ്പെദ്സെദാ പ്രതീക്ഷകളുടെ കുളക്കടവ്…!ഈ പരീക്ഷണ കാലവും കടന്ന് പോകും…!
സാമൂഹികമായി അകലെയാണെങ്കിലും മാനസീകമായി അടുത്തുള്ള സ്നേഹബഹുമാന്യനായ താങ്കളെയും താങ്കളുടെ കുടുംബത്തെയും മാതാപിതാക്കളെയും ആദരവോടെ ഓർക്കുന്നു.എല്ലാവരും ഭവനങ്ങളിൽ സുരക്ഷിതരായി ഇരിക്കുന്നുവെന്നു വിശ്വാസിക്കുന്നു.!!നമ്മുടെ നാടിന്റെ സുരക്ഷയിൽ നമുക്കും പങ്കാളികളാകാം.. വ്യക്തിയുടെ ജീവനും സമൂഹത്തിന്റെ ജീവിതവും:ജാഗ്രത – എവിടെയും എപ്പോഴുംഇതു സാമൂഹിക ഐക്യദാർഢ്യമാണ് നമ്മുടെ അയൽക്കാരുടെയും പഞ്ചായത്തുകാരുടെയും ജില്ലക്കാരുടെയും മുഴുവൻ കേരളീയരുടെയും ഭാരതീയരുടേയും ലോകം മുഴുവന്റെയും നന്മ..രോഗപ്രതിരോധ വും അതിജീവനവും ഭാവി കേരളത്തിന്റെ നന്മക്കായി.. പ്രാർത്ഥിക്കാം.. ആശംസിക്കാം…
ഇല പൊഴിയും കാലങ്ങള്ക്കപ്പുറം തളിരണിയും കാലമുണ്ടതോര്ക്കണംകവിളിലൂടൊഴുകുന്ന കണ്ണീരിനപ്പുറംപുഞ്ചിരിയുണ്ടെന്നതും ഓര്ക്കണംപ്രത്യാശയോടെ നീ ദൈവത്തെ നോക്കിയാല്ഉത്തരം നല്കുമെന്നറിഞ്ഞിടേണം
നമ്മുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ ദൈവാശ്രയത്തിൽ പ്രത്യാശ കൈവടിയാതെ നമുക്കൊന്നിച്ചു മുന്നേറാം..സെപ്റ്റംബർ മാസത്തിൻ്റെ നന്മകൾ.. തിരുവോണത്തിൻ്റെ ആശംസകൾ സ്നേഹപൂർവം നേരുന്നു.
Nobin Vithayathil Vithayathil