
ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കണമോ?
ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്, ആഘോഷമാണ്. ഒരാഘോഷം എന്ന നിലയിൽ എനിക്ക് ഓണം ആഘോഷിക്കാം. നല്ല ഭക്ഷണം കഴിക്കാനും, നല്ല വസ്ത്രം ധരിക്കാനും, എല്ലാവരും സമത്വത്തിന്റെ നിറവിൽ സമൃദ്ധിയുടെ പ്രതീക്ഷയിൽ ഈ ആഘോഷത്തിൽ പങ്ക്ചേരുന്നതിൽ എന്താണ് തെറ്റ്.ഇത് വാമന ജയന്തിയാണോ? മാവേലി ജയന്തിയാണോ? മാവേലി അസുരനാണോ? ദേവനാണോ? ഓണത്തിന്റെ ഭാഗമായി ഊഞ്ഞാൽ ആടുമ്പോഴും, കുട്ടനാട്ടുകാർ തുഴകൾ വലിച്ചെറിഞ്ഞ് ആർപ്പ് വിളിച്ച് വള്ളം തുഴയുമ്പോഴും ഈ ചോദ്യങ്ങളൊന്നും ആരും ചോദിച്ചിട്ടില്ല…….ആരും ചിന്തിച്ചിട്ട് പോലുമില്ല.

ഓണത്തെ നമ്മുടെസാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്താം, അതിലെ ആഘോഷങ്ങളിൽ നമുക്ക് പങ്കെടുക്കാം, പക്ഷെ നമ്മുടെ വിശ്വാസവും ആരാധനയുമായി അതിനെ ബന്ധപ്പെടുത്താതിരുന്നാൽ മതി. നമ്മുടെ ആരാധനാക്രമത്തെ ഓണവുമായി ബന്ധപ്പെടുത്തുന്നതോ,ദേവാലയങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമാക്കുന്നതോ ശരിയല്ല., വീട്ടിൽ ഇലയിട്ട് പായസവും കുറെ കറികളും ഒക്കെ കൂട്ടി ഒരു ഓണം ഉണ്ണുന്നതിൽ യാതൊരു തെറ്റും കാണണ്ട.



നല്ല ഭക്ഷണം കഴിച്ച്, നല്ല വസ്ത്രം ധരിച്ച്, നല്ല ഓണക്കളികളിൽ പങ്കെടുത്ത് ഓണം ആഘോഷിക്കുന്നത് വലിയ പാപമായി കരുതേണ്ടതില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.എല്ലാവർക്കും ഓണത്തിന്റെ ആശംസകൾ. (This is my personal opinion)

Jo Kavalam(Jolly George Kavalam Puthupparampil)
Related Posts
- Catholic Church
- Hinduism
- Interview
- Major Archbishop Mar George Cardinal Alencherry
- Syro Malabar Church
- അനുഭവം
- അഭിപ്രായം
- അഭിമുഖ സംഭാഷണം