
ആഗോള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു
വാഷിംഗ്ടൺ ഡിസി: ലോകത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു. ഇതുവരെ 26,465,315 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 873,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
രോഗമുക്തി നിരക്ക് 18,660,122 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായത്. 6,335,244 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 191,058 പേരാണ് ഇതുവരെ മരിച്ചത്.
രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലും കോവിഡ് രൂക്ഷമാകുകയാണ്. 4,046,150 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 124,729 പേരാണ് മരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 3,933,124 പേർക്കാണ് രോഗം ബാധിച്ചത്. 68,569 മരണവും റിപ്പോർട്ട് ചെയ്തു.