![](https://nammudenaadu.com/wp-content/uploads/2020/05/la-edited.jpg)
ലോകായുക്ത സിറ്റിംഗ് 18 ന് ആരംഭിക്കും
വേനലവധി കഴിഞ്ഞുള്ള കേരള ലോകായുക്തയുടെ സിറ്റിംഗ് മേയ് 18 ന് ആരംഭിക്കും. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് 21 നും 22 നും ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും സിറ്റിംഗ് നടത്തും.
തിരുവനന്തപുരം;അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കുകയുള്ളു. പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച വിവരം ലോകായുക്തയുടെ രജിസ്ട്രിയിൽ ബന്ധപ്പെട്ട കക്ഷികൾ/അഭിഭാഷകർ എന്നിവർ മേയ് 19 വൈകിട്ട് മൂന്നിന് മുൻപ് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകിയ ശേഷം അറിയിക്കണം.
21 നും 22നും പോസ്റ്റ് ചെയ്ത കേസുകളുടെ വിവരം 20 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും സിറ്റിംഗുകൾ. 25 മുതൽ 28 വരെയുള്ള തൃശ്ശൂരിലെയും കോട്ടയത്തെയും ക്യാമ്പ് സിറ്റിംഗുകൾ ഉണ്ടായിരിക്കില്ല. ക്യാമ്പ് സിറ്റിംഗിൽ പോസ്റ്റ് ചെയ്ത കേസുകളിൽ അടിയന്തര സ്വഭാവം ഉള്ളവ ബന്ധപ്പെട്ട കക്ഷികൾ/അഭിഭാഷകർ ആവശ്യപ്പെടുകയാണെങ്കിൽ തിരുവനന്തപുരത്തെ സിറ്റിംഗിൽ പരിഗണിക്കും.