രാ​ജ്യ​ത്ത് ഒറ്റ ദിവസം 96,551 കോ​വിഡ് രോ​ഗി​ക​ള്‍: ആശങ്ക

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 കൊവിഡ് കേസും 1209 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസ് 45 ലക്ഷം കടന്നു. ആകെ 45,62,415 കേസും 76,271 കൊവിഡ് മരണവുമാണ് രാജ്യത്തുണ്ടായത്. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.

ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 23446 കേസും 495 കൊവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആന്ധ്രയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കേസുകളും മരണ നിരക്കും ഉയര്‍ന്ന് നില്‍ക്കുകയാണ്.5.40 കോടി കോവിഡ് പരിശോധനകളാണ് വ്യാഴാഴ്ച വരെ രാജ്യത്ത് നടത്തിയതെന്ന് ഐ സി എംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11, 63,542 പരിശോധനകളും നടത്തി.

Share News