
എം എം ഹസ്സന്‍ പുതിയ യുഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: എംഎം ഹസ്സന്‍ പുതിയ യുഡിഎഫ് കൺവീനാറാകും. ബെന്നി ബഹന്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതിനെത്തുടര്‍ന്നാണ് എംഎം ഹസ്സനെ തെരഞ്ഞെടുത്തത്. ബുധനാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. യുഡിഎഫ് സ്ഥാനത്തേക്ക് എംഎംഹസ്സന്റെ പേര് നിര്‍ദേശിച്ച് കെപിസിസി ഹൈക്കമാന്‍ഡിന് കത്തുനല്കി.
അതേസമയം, രാജി തീരുമാനം സ്വയം എടുത്തതാണെന്ന് ബെന്നി ബഹനാൻ വ്യക്തമാക്കായി. ഒരു പക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബെഹ്‌നാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബെഹ്‌നാന്‍ കൂട്ടിച്ചേര്‍ത്തു.