ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധനം; ഉത്തരവിറക്കി ഹൈക്കോടതി

Share News

തിരുവനന്തപുരം : സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വെടിക്കെട്ട് പരിസ്ഥിതി, ശബ്ദ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. അതുപോലെ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടർമാരാണ് ഉറപ്പുവരുത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് […]

Share News
Read More

സെ​ക്ര​ട്ട​റി​യ​റ്റ് സ​മ​ര​ത്തി​ന് പി​ന്നി​ൽ പ്രതിപക്ഷം: തോമസ് ഐസക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തെ വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. സെ​ക്ര​ട്ട​റി​യ​റ്റ് സ​മ​ര​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ​മെ​ന്ന് ധ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​ണ് ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​തി​പ​ക്ഷം മ​നഃ​പൂ​ർ​വം കു​ത്തി​പൊ​ക്കി ഇ​ള​ക്കി​വി​ടു​ന്ന സ​മ​ര​മാ​ണി​ത്. യു​ഡി​എ​ഫ് പ്രേ​ര​ണ​യി​ൽ ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​രു​ക്ക​ളാ​യി മാ​റു​ന്നു. ഏ​റ്റ​വു​മ​ധി​കം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്നും തോ​മ​സ് ഐ​സ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Share News
Read More

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ ചാര്‍ജ് 1500ല്‍നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനര്‍ നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. […]

Share News
Read More

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. ഇന്ന് പെട്രോൾ വിലയിൽ 35 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 കടന്നു. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 16 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി ന​ഗരത്തിൽ പെട്രോളിന് 87.57രൂപയാണ് വില, തിരുവനന്തപുരത്ത് 89.18. കൊച്ചിയിൽ ഡീസൽ വില 81.32ൽ എത്തി.

Share News
Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം: പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം

Share News

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധം കടുപ്പിക്കണമെന്ന് കേന്ദ്രസംഘം. പരിശോധനകള്‍ കൂട്ടണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ കോവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതില്‍ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പിനോട് വിശദീകരണം തേടി. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നാണ് […]

Share News
Read More

വി​മാ​ന​ത്താ​വ​ള കൈ​മാ​റ്റം വി​ക​സന​ത്തി​ന​ല്ല:വിമർശനവുമായി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഈ മേഖലയില്‍ കുത്തകാവകാശം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. അദാനിക്ക് കൈമാറിയാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതിയിലെ ഹര്‍ജി പോലും പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി. കൈമാറ്റം വികസനത്തിനല്ല. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. നിയമ നടപടികള്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെട്ടത്തിയ അഭിഭാഷക സംവിധാനം ഫല പ്രദമാണ്. അവര്‍ […]

Share News
Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്11.08 : ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 6219 പേര്‍ക്ക്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6219 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 447 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 977, കോഴിക്കോട് 729, കോട്ടയം 670, പത്തനംതിട്ട 586, കൊല്ലം 626, മലപ്പുറം 517, തൃശൂര്‍ 430, ആലപ്പുഴ 413, തിരുവനന്തപുരം 251, ഇടുക്കി 322, വയനാട് 297, കണ്ണൂര്‍ 216, പാലക്കാട് 126, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും […]

Share News
Read More

ചൊ​വ്വാ​ഴ്ച റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും

Share News

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച സംസ്ഥാനത്തെ റേ​ഷ​ന്‍ ക​ട വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ ക​ട​ക​ള്‍ അ​ട​ച്ചി​ടും. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ നേ​രി​ട്ട് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച റേ​ഷ​ന്‍ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം. സമരം മൂലം കടയടച്ച്‌ റേഷന്‍ മുടങ്ങുന്ന സ്ഥലങ്ങളില്‍ സപ്ളൈകോ ഔട്ട്ലെറ്റുകളോടു ചേര്‍ന്ന് റേഷന്‍കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. റേഷന്‍ വ്യാപാരികള്‍ സമരം ചെയ്‌താലും റേഷന്‍ മുടങ്ങാതിരിക്കാനാണ് ഈ നീക്കം. അടച്ച കടയിലെ കാ‌ര്‍‌ഡുകള്‍ തൊട്ടടുത്തുള്ള സപ്ളൈകോ റേഷന്‍കടയിലെ […]

Share News
Read More

ഇ​ന്‍​ക​ല്‍ എം​ഡി എം.​പി. ദി​നേ​ശി​നെ നീ​ക്കി

Share News

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​ക​ല്‍ എം​ഡി എം.​പി. ദി​നേ​ശ് ഐ​പി​എ​സി​നെ തൽസ്ഥാനത്ത് നിന്നും സ​ര്‍​ക്കാ​ര്‍ നീ​ക്കി. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പു​റ​ത്താ​ക്കി​ക്കൊ​ണ്ട‌് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ബി​പി​സി​എ​ല്‍ മു​ന്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മോ​ഹ​ന്‍​ലാ​ലി​ന് പ​ക​രം ചു​മ​ത​ല ന​ല്‍​കി. മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​ന്‍​ക​ല്‍ എം​ഡി​യാ​യി ദി​നേ​ശി​നെ സ​ര്‍​ക്കാ​ര്‍ നി​യ​മിച്ച​ത്.

Share News
Read More

മാധ്യമങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി.

Share News

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെ.പി.സി.സി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണ്‌ സര്‍ക്കാര്‍ നടപടി.മാധ്യമങ്ങള്‍ക്കെതിരായ നടപടി ജനാധിപത്യത്തിന്‌ ചേര്‍ന്നതല്ല. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്‌ മാധ്യമങ്ങള്‍.മാധ്യമങ്ങളോട്‌ ഇതുപോലെ അസഹിഷ്‌ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി മുഖ്യമന്ത്രി അവഹേളിക്കുന്നു. കോവിഡിന്റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോയാല്‍ കോണ്‍ഗ്രസ്‌ ശക്തമായി ചെറുക്കുമെന്നും […]

Share News
Read More