
പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു.
പറപ്പൂരിൽ ആദ്യകോവിഡ് മൃതസംസ്കാരം
പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത വലിപ്പത്തിലും ആഴത്തിലും കുഴിയെടുത്താണ് മൃതദേഹം അടക്കം ചെയ്തത്. സാന്ത്വനം ഡയറക്ടർ റവ.ഫാ.ജോയ് മൂക്കൻ്റെയും പറപ്പൂർ പള്ളി വികാരി റവ.ഫാ.ജോൺസൺ അന്തിക്കാടൻ്റെയും ഫാ.സിൻ്റോ തൊറയൻ്റേയും നേതൃത്വത്തിൽ പി.പി.ഇ.കിറ്റ് ധരിച്ച ഫാ.ജിൻ്റോ ചിറ്റിലപ്പിള്ളി, ഫാ.ജോഫി ചിറ്റിലപ്പിള്ളി, ഫാ.ഡൈജോ പൊറുത്തൂർ, ഫാ.ജോൺ പോൾ ചെമ്മണ്ണൂർ, ഫാ.പ്രിൻ്റോ കുളങ്ങര ടാസ്ക് ഫോഴ്സ് അംഗങ്ങളാണ് സംസ്കാരകർമ്മങ്ങൾ നിർവ്വഹിച്ചത്.


കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ചിറ്റിലപ്പിള്ളികുന്നത്ത് ഔസേപ്പ് ലാസർ (67) ൻ്റെ മൃതദേഹ സംസ്കാരമാണ്, ഇന്ന് പറപ്പൂർ പള്ളി സെമിത്തേരിയിൽ നടന്നത്. നമുക്കെല്ലാം പ്രിയങ്കരനും തൃശ്ശൂർ അതിരൂപതയിലെ വൈദികനുമായഅനീഷ് ചിറ്റിലപ്പിള്ളിയച്ചൻ്റെ പിതാവാണ്
പരേതനായ ലാസറേട്ടൻ (അബീഷ് ബേക്കറിയുടമ). ലാസറേട്ടൻ്റെ ഭാര്യ മേരി ചേച്ചി ( ഭക്തസംഘടന ഏകോപന സമിതി), മക്കളായ ഫാ.അനീഷ്, ബിനീഷ് (കെ.സി.വൈ.എം.) എന്നിവരൊക്കെ ദീർഘകാലം സഭയും പറപ്പൂർ പള്ളിയുമായി ബന്ധപ്പെട്ട് സേവനം ചെയ്തവരും ഇപ്പോൾ സേവനം തുടരുന്നവരുമാണ്. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നതോടൊപ്പം ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു
.ഡെയ്സൻ പാണേങ്ങാടൻ