സിപിഎം ആസ്ഥാനത്ത് ജോസ്. കെ മാണി: കോടിയേരിയുമായി കൂടി കാഴ്ച നടത്തി.

Share News

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എകെജി സെന്ററിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് ജോസ് കെ മാണിസിപിഎം ആസ്ഥാനത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി.

റോഷി അഗസ്റ്റിന്‍ എംഎല്‍എയും ജോസിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ വാതില്‍ക്കലോളം കോടിയേരിയും എ വിജയരാഘവനും അനു​ഗമിച്ചു. എല്‍ഡിഎഫ് പ്രവേശനത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുമ്ബ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. ആ​ഗ്രഹം കോടിയേരിയെയും ഇടതുമുന്നണി കണ്‍വീനറെയും കാനം രാജേന്ദ്രനെയും അറിയിച്ചു. സിപിഐ ആസ്ഥാനത്തേക്ക് എകെജി സെന്ററിലെ കാറില്‍ പോയതില്‍ ഒരു പ്രശ്നവുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

രാവിലെ ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share News