
പരസ്യം നല്കി മീഡിയയെ പാട്ടിലാക്കുന്നതിനിടയിലാണ് വലതുപക്ഷമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നും മറ്റും ഭീഷണിപ്പെടുത്തുന്നത്.

സ്വര്‍ണക്കടത്തും ലൈഫ് മിഷനും സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയപ്പോള്‍, മാധ്യമങ്ങളോട് ദ്വിമുഖ തന്ത്രം പുറത്തെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും. ഒരു വശത്ത് വന്‍തോതില്‍ പരസ്യം മറുവശത്ത് പഴി, ഭീഷണി, ബഹിഷ്കരിക്കല്‍


100 ദിവസത്തേക്ക് 100 പരിപാടി പ്രഖാപിച്ച് പത്രങ്ങള്‍ക്ക് ദിവസവും ഏതാണ്ട് ഒരു പേജ് പരസ്യമാണ് നല്‍കുന്നത്. സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്താന്‍ ഇന്ന് എല്ലാ പത്രങ്ങള്‍ക്കും ഫുള്‍ പേജ് കളര്‍ പരസ്യം നല്കി. ഒരു ദിവസം ഫുള്‍ പേജ് പത്രപ്പരസ്യം ചെയ്യാനുള്ള ചെലവ് 95,41,004 രൂപയാണ്. നൂറുദിവസം അരപേജ് പരസ്യം കണക്കിലെടുത്താല്‍ പോലും 50 കോടി കവിയും.

ചാനലുകള്‍ക്കും ഓണ്‍ലൈന്‍ മീഡിയയ്ക്കും റേഡിയോയ്ക്കും പരസ്യമുണ്ട്.
പരസ്യം നല്കി മീഡിയയെ പാട്ടിലാക്കുന്നതിനിടയിലാണ് വലതുപക്ഷമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നും മറ്റും ഭീഷണിപ്പെടുത്തുന്നത്.
ചര്‍ച്ചയില്‍ പങ്കെടുക്കാതെ ചാനലുകളെ ബഹിഷ്കരിക്കുന്നു. പ്രീണനവും ഭീഷണിയും നീളാള്‍ വാഴട്ടെ.

Pt Chacko