പള്ളിയങ്കണങ്ങളിലെ കോവിഡ് കാല കൃഷിയും വിളവെടുപ്പും.

Share News

സി. എസ്. ഐ കൊച്ചിൻ ഡയോസിസ് ബിഷപ്പിന്റെ നിർദേശപ്രകാരം കോവിഡ് ലോക്ക്ഡൌൺ കാലത്ത് എല്ലാ പള്ളിവളപ്പുകളിലും ജൈവ പച്ചക്കറിതോട്ടം നട്ടുവളർത്തണമെന്ന നിർദേശം പാലിച്ചു കൊണ്ട് കളമശ്ശേരി പള്ളിവളപ്പിൽ നട്ട പച്ചക്കറി തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് ഫലങ്ങളുടെ ഡയോസിസൻ തലത്തിലുള്ള ഉത്കാടനം കൊച്ചിൻ ഡയോസിസൻ ബിഷപ്പ് അഭിവന്ദ്യ ബി. എൻ. ഫെൻ നിർവഹിച്ചു.

സ്ത്രീജന സഖ്യ പ്രസിഡന്റ്‌ സഖി ഫെൻ പ്രാർത്ഥിച്ചു. സി എസ് ഐ പ്രോപ്പർട്ടി ഓഫീസർ ജോർജ് ചാക്കോ, ഡയോസിസൻ സോഷ്യൽ ബോർഡ് ഡയറക്ടറും കളമശ്ശേരി ഓൾ സെയ്ന്റ്സ് പള്ളി ഇടവകവികാരിയുമായ റവ. പ്രെയ്സ് തൈപ്പറമ്പിൽ, സെക്രട്ടറി കിരൺ, എന്നിവർ പ്രസംഗിച്ചു. പള്ളിയാരാധന കഴിഞ്ഞ് വിളവെടുപ്പുകൾ വിശ്വാസികൾക്ക് ലേലം ചെയ്തു. കോവൽ, പാവൽ, തക്കാളി, വഴുതന, വാഴ, പച്ചമുളക്, കാന്താരി, കുമ്പളം എന്നിവയാണ് കൃഷി ചെയ്തത്. ലോക്ക് ഡൌൺ കാലത്തു കൃഷിമന്ത്രി ശ്രീ. വി. എസ്. സുനിൽ കുമാർ ആണ്‌ ആലുവ ബിഷപ്പ് ഹൌസിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർത്തോമാ മെത്രോപൊലിത്ത യുടെ ദേഹവിയോഗത്തിൽ സി. എസ്. ഐ കൊച്ചിൻ മഹായിടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നതായി മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി.എൻ. ഫെൻ അറിയിച്ചു.

കളമശ്ശേരി സി. എസ്. ഐ. പള്ളിയിൽ നടന്ന ആരാധനയിൽ മുഖ്യ കാർമികത്വം വഹിച്ചുള്ള പ്രാർത്ഥനയിൽ മാർത്തോമാ സഭയ്ക്കു വേണ്ടിയും വിശ്വാസികൾ പ്രാർത്ഥിച്ചു.

Share News