ഡോ. എഫ്എം. ലാസറിനെ കേരള പ്രദേശ് ഒബിസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.

Share News

കെപിസിസിയുടെ പോഷക സംഘടനയായ കേരള പ്രദേശ് ഒബിസി കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡോ. എഫ്എം. ലാസർ. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ അംഗീകാരത്തോടെ സംസ്ഥാന ചെയർമാൻ പി.സുഭാഷ് ചന്ദ്രബോസാണ് നിയമനം നടത്തിയത്. ഗാന്ധി മാർഗ പ്രവർത്തകൻ, മികച്ച പ്രസംഗകൻ, അറിയപ്പെടുന്ന പരിശീലകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പേരെടുത്തിട്ടുണ്ട്.

ഡോ. എഫ്എം. ലാസർ കോസ്റ്റൽ ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ നിന്നും പീസ് അമ്പാസഡർ ഇൻ്റർനാഷണൽ പദവിയും ജെർമ്മനിയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തന രംഗത്തെ സംഭാവനകളെ മാനിച്ചുകൊണ്ട് ചെറുതും വലുതുമായ നാല്പതിലധികം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാരതപര്യടനം, ജ്യോതിർഗമയാ ലഹരി മോചന കേരള യാത്ര എന്നിവ ചരിത്രപരമായ മുന്നേറ്റങ്ങളാണ്.

ഇന്ത്യയിൽ അംഗപരിമിതരുടെ സാമൂഹിക പദവി, സംവരണം എന്നിവക്കുവേണ്ടി പോരാട്ടം നടത്തുന്ന ഡോ. എഫ്എം. ലാസർ തായ്‌ലൻഡ്, ഇസ്രായേൽ രാജ്യങ്ങളിൽ സന്ദർശനം നടത്തി അംഗപരിമിതരുടെ അവകാശങ്ങൾക്കായി പ്രസംഗിക്കുകയും പേപ്പറുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദിസ്എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനും അംഗപരിമിതരുടെ അഖിലേന്ത്യാ പ്രസ്ഥാനമായ ‘ഇൻഡ്യൻ നാഷണൽ ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസ് – ഇൻഡാക്’ൻ്റെ ദേശീയ പ്രസിഡന്റുമാണ്. മറ്റു പല സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതാവും പ്രവർത്തകനും കൂടി യാണ്.

Share News