പെരിയ കേസ്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​ബി​ഐ

Share News

ന്യൂ​ഡ​ല്‍​ഹി: പെ​രി​യയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​ബി​ഐ. കേ​സ് ഡ​യ​റി ആ​വ​ര്‍​ത്തി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സർക്കാർ ന​ല്‍​കി​യി​ല്ലെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കും.

പെ​രി​യ ഇ​ര​ട്ട കൊ​ല​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സു​പീം​കോ​ട​തി​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കും.

അ​തേ​സ​മ​യം പെ​രി​യ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പെ​രി​യ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ല്‍ 2019 ഒ​ക്ടോ​ബ​റി​ല്‍ സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്ന​താ​യി ശ​ര​ത്ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റേ​യും കു​ടും​ബ​വും കോ​ട​തി അ​റി​യി​ച്ചി​രു​ന്നു.

Share News