കെ എല്‍ സി എ യുടെ നേതൃത്വത്തില്‍താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നവംമ്പര്‍ 5 രാവിലെ 11ന്

Share News

മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്‍പ്പു സമരത്തില്‍ പങ്കെടുക്കും.


മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക,  ലത്തീന്‍ കത്തോലിക്കാ, ആംഗ്ലോ-ഇന്ത്യന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിദ്യാഭ്യാസ സംവരണക്കുറവ് പരിഹരിക്കുക മുതലായ വിഷയങ്ങളാണ് ഉന്നയിക്കുന്നത്

യഥാര്‍ത്ഥത്തില്‍ കേരള ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന  ജനങ്ങള്‍ക്ക് 10 ശതമാനം സംവരണം മുഴുവനായും കൊടുത്തതുകൊണ്ടാണ് ഇത്തരം അശാസ്ത്രീയത സംഭവിച്ചത് എന്നാണ് ആരോപണം. ജാതി സംവരണം പ്രാതിനിധ്യമാണ്,  സാമ്പത്തിക സംവരണം ക്ഷേമ സംവിധാനമാണ് എന്ന തിരിച്ചറിവ് അധികാരികള്‍ക്ക് ഉണ്ടാകണമെന്നും  മൂന്നോക്ക സംവരണ നടത്തിപ്പിലെ അശാസ്ത്രീയത തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടികള്‍ വരുത്തണമെന്നുമാണ് ആവശ്യം.

ഷെറി ജെ തോമസ്
ജനറല്‍ സെക്രട്ടറി

2-11-2020

Share News