സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ്ടു പഠിച്ച മിടുക്കൻ. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച് സ്കൂളിൽ ഒന്നാമനായി മാറിയ വിദ്യാർത്ഥി…!!!

Share News

തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം ഒറ്റശേഖരമംഗലം, ആര്യൻ കോട് പഞ്ചായത്തിലെ തുടലി എന്ന സ്ഥലത്തെകൊങ്ങവിള വീട്ടിൽ കൂലിപ്പണിക്കാരായസാധുരാജിന്റെയും, ക്രിസ്റ്റൽബീനയുടെയും മൂത്തമകൻ അഖിൽ രാജ്.

ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിർമ്മാണ യൂണിറ്റുണ്ടാക്കാൻ ചേട്ടൻ അഖിൽ രാജിന് സപ്പോർട്ട് നൽകി കൂടെ അനുജൻആഷിഷ് രാജുവുമുണ്ട്.

സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാൽ അത് വിറ്റുണ്ടാക്കിയ വരുമാനംകൊണ്ടാണ് അഖിൽ പ്ലസ് ടുവിന് പഠിക്കാൻപോയതും അമ്മയ്ക്ക് തുണയായതും

..വലിയതുറ ഫിഷറീസ് സ്കൂളിലാണ് അഖിൽപ്ലസ്ടു പഠിച്ചത്. സയൻസ് ഗ്രൂപ്പായിരുന്നു. കഴിഞ്ഞ പ്ലസ്ടു റിസൽറ്റ് വന്നപ്പോൾ അഖിൽ തിളക്കമുള്ള വിജയമാണ്നേടിയത്.

1073 മാർക്ക് നേടിയ ഈമിടുക്കൻ സ്കൂളിൽ ഒന്നേമനായാണ്വിജയിച്ചത്. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ്സോപ്പുണ്ടാക്കുന്നതെങ്ങനെയെന്നുസ്കൂളിൽ നിന്നും പഠിക്കുന്നത്.

ശ്രീലേഖ ടീച്ചറും, അനു ടീച്ചറും, സാബു സാറുമായിരുന്നു അതിന് പുറകിൽ. ഒറ്റ ദിവസത്തെ ക്ലാസ് ആയിരുന്നു. കണ്ടപ്പോ തന്നെ അവനത് പഠിച്ചെടുത്തു.

അത്രബുദ്ധിമുട്ടൊന്നും തോന്നിയില്ല. ആധൈര്യത്തിലാണ് അവൻ വീട്ടിൽ വന്നു ശ്രമിച്ചു നോക്കുന്നത്.

സോപ്പുണ്ടാക്കാനുള്ളസാധനങ്ങളൊക്കെ അച്ഛനാണ് വാങ്ങിച്ചു കൊടുത്തത്.

സോപ്പ് നിർമ്മാണത്തിന് കെമിക്കൽസ് ഒന്നും ചേർക്കാതെ ശുദ്ധമായ വെളിച്ചെണ്ണയിൽ വേപ്പില അരച്ച് ചേർക്കുകയും പിന്നെ നാരങ്ങ ഫ്ലേവറുമാണ് ഉപയോഗിച്ചത്.

പ്രകൃതിദത്തമായ സോപ്പുണ്ടാക്കുകയായിരുന്നു അഖിലിൻ്റെ ലക്ഷ്യം. ആദ്യത്തെ സോപ്പിനൊക്കെ കുറച്ച്പ്രശ്നങ്ങളുണ്ടായിരുന്നു. വീണ്ടും വീണ്ടും ചെയ്തു നോക്കിയപ്പോൾ കടയിൽ നിന്നും വാങ്ങുന്ന പോലെയുള്ള സോപ്പുണ്ടാക്കാൻ സാധിച്ചു.

സോപ്പുണ്ടാക്കാൻ പഠിപ്പിച്ച ശ്രീലേഖ ടീച്ചർക്കും സാബു സാറിനുമൊക്കെയാണ് അഖിൽ ആദ്യം സോപ്പുകൊടുത്തത്. പിന്നീട്കൂട്ടുകാർക്കും കൊടുത്തു.

പ്ലസ്ടുവിലെത്തിയപ്പോഴേക്കുംഅഖിൽകൂടുതൽ സോപ്പുകളുണ്ടാക്കാനും വിൽക്കാനും തുടങ്ങി.സ്കൂളിൽ പോകുമ്പോൾ സഞ്ചിയിൽ സോപ്പും ഉണ്ടാവും. മിക്കവാറും തിരുവനന്തപുരംകിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ കിട്ടുന്നഇടവേളകളിൽ സോപ്പ് വിൽപ്പനക്കിറങ്ങും.

ചെറിയ ചില കടകളിലും സോപ്പ് വിതരണം ചെയ്യാൻ സാധിച്ചു. അങ്ങനെലഭിക്കുന്ന ചെറിയ ലാഭം കൊണ്ടായിരുന്നു അവൻ്റെ പഠനം തുടർന്നത്.

സോപ്പ് വിറ്റുകിട്ടുന്ന കാശുകൊണ്ട്പുസ്തകങ്ങളും, ബസ് കാശും, ട്യൂഷൻഫീസുമൊക്കെ കൊടുക്കാൻസാധിച്ചു.

വരുമാനത്തിൽ നിന്നു ചെറിയതുക അച്ഛനും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു.ആദ്യമൊക്കെ സോപ്പിന് 20-28രൂപയൊക്കെയായിരുന്നു. ഇപ്പോൾ 30രൂപയ്ക്കാണ് വിൽക്കുന്നത്. വെള്ളക്കടലാസിൽ പൊതിഞ്ഞാണ്വിൽക്കുന്നത്.

മൊത്തം വരുന്ന ചെലവ്ഒക്കെ കണക്ക് കൂട്ടിയാണ് സോപ്പിന്വില തീരുമാനിച്ചിരുന്നത്. ക്ലാസ്ഇല്ലാത്ത ദിവസങ്ങളിൽ ശനിയും ഞായറുമൊക്കെയായിരുന്നു അഖിലിന്റെ സോപ്പ് നിർമ്മാണം അധികവും. അത് ഉണങ്ങി കിട്ടാൻ രണ്ടാഴ്ചയെങ്കിലും സമയം വേണ്ടിവരും.

സാമ്പത്തികമായി വളരെ പിന്നോക്കമാണ് അഖിലിൻ്റെ കുടുംബം. നല്ലൊരു വീട് പോലും ഇല്ല. കൂലിപ്പണിയാണ് അച്ഛനും അമ്മക്കും.രണ്ട് മക്കളെയും വളരെകഷ്ടപ്പെട്ടാണ് അവർ പഠിപ്പിച്ചത്. അങ്ങനെയൊരു സാഹചര്യത്തിൽ അഖിൽ സോപ്പുണ്ടാക്കി ചെറിയ വരുമാനം കണ്ടെത്തിയത് ആ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു.

ഒറ്റമുറി മാത്രമുള്ള ഷീറ്റിട്ട ഒരു വീട്ടിലാണ്ആ കുടുംബം താമസിക്കുന്നത്. വലിയഅളവിൽ സോപ്പുണ്ടാക്കാനുള്ളസൗകര്യങ്ങളൊന്നും ആ ഒറ്റമുറി വീടിനില്ല എന്നതാണ് യാഥാർത്ഥ്യം.

മഴ പെയ്താൽ ആ വീടിന് ചുറ്റുമുള്ള റബ്ബർ തോട്ടങ്ങളിൽ കൂടുതൽ ഇരുട്ടു പരക്കുമായിരുന്നു. വൈദ്യുതി കണക്ഷനില്ലാതിരുന്ന ആ വീട്ടിൽ പിന്നീടുള്ളപഠനം വിളക്കിന്റെ അരണ്ടവെളിച്ചത്തിലായിരുന്നു.

എങ്കിലും ഇരുട്ടിനുംവെളിച്ചത്തിനും ഇടയ്ക്ക് അഖിൽ എന്ന മിടുക്കൻ പത്താം ക്ലാസ്സിൽ വച്ച് നേടിയെടുത്തത് നാല് എ പ്ലസ്സുകളായിരുന്നു.

.സോപ്പ് നിർമാണംവിപുലമാക്കണമെന്നാണ് അഖിലിൻ്റെ ആഗ്രഹം. കൂടാതെ പഠിച്ച് ഫിഷറീസ് വകുപ്പിൽ ഉയർന്നഉദ്യോഗസ്ഥനാകണമെന്നും അവനാഗ്രഹമുണ്ട്.

ഒരു മത്സ്യത്തൊഴിലാളികുടുംബവും വറുതിയിൽ വെന്തെരിയരുത്,അതിനായിരിക്കും മുഖ്യ പരിഗണന.

ഒപ്പം കടലിന്റെ സംരക്ഷണവും മത്സ്യസമ്പത്ത്കൂടുതൽ ഉപയോഗ യോഗ്യമാക്കിസാധാരണക്കാരിലേക്ക് എത്തിക്കുകഎന്നതുമാണ് അഖിൽ മനസ്സിൽ കുറിച്ചു വച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിൽ നിന്ന് വരുന്ന സഹപാഠികളുടെ ജീവിതം അടുത്തറിഞ്ഞതു കൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം.

എരിഞ്ഞു തീർന്ന മണ്ണെണ്ണ വിളക്കിൽ നിന്നും ഉദിച്ചുയർന്ന പൊൻപ്രഭയാണ് അഖിൽ രാജ് എന്ന വിദ്യാർത്ഥി.

കഷ്ടപ്പാടുകൾക്കിടയിൽ കഠിനാധ്വാനത്തിലൂടെ തൻ്റെ സ്കൂൾ പഠനം ഉന്നത നിലവാരത്തിലെത്തിക്കാൻ അവന് സാധിച്ചു. ജീവിതം വഴിമുട്ടിഎന്ന് തോന്നുന്ന അവസ്ഥയിൽ ഈ ബാലന്റെയും ഇതുപോലെ ജീവിതത്തെ ഓടിപ്പിടിച്ച അനവധിപേരുടെയും മുഖം നാം ഓർക്കണം.

തീർച്ചയായും അത് നമുക്കൊരു മൃതസഞ്ജീവനിയുടെ ഗുണം ചെയ്യും.

തൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാനും കുടുംബ പശ്ചാത്തലം കൂടുതൽ മെച്ചപ്പെടുത്താനും അഖിൽ രാജ് എന്ന മിടുക്കനായ വിദ്യാർത്ഥിക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ..ആശംസകൾ .

ഷാജി.എം

Arun Kannan

Member of The Malayali Club

Share News