
വൈറ്റമിൻ സി ഗുളികയും മഞ്ഞൾ ഇഞ്ചി ചെറുനാരങ്ങ വെളുത്തുള്ളി വെള്ളവുമാണ് ഞാനും കുടുംബവും കഴിച്ച ഏക കൊറോണ മരുന്നു.
വിജയശ്രീലാളിതരായി ഞങ്ങൾ പുറത്തിറങ്ങി.പോസിറ്റീവ് കാലവും ഹോം കോറൻ്റെയിൻ ഉൾപ്പെടെ ഇരുപത്തിരണ്ട് ദിവസങ്ങൾ.

മൊത്തം എഴുപത്തിരണ്ടു പേർ. നന്മയെയും തിന്മയെയും തിരിച്ചറിയാനുള്ള, സ്വയം ഹിതപരിശോധന നടത്താനുള്ള, നിൻ്റെ വഴികളെ സ്വയം തിരിച്ചറിയാനുള്ള, ഉള്ള് നൊന്ത് ഉള്ളം തിരിച്ചറിയാനുള്ള, ആത്മീയ-ഭൗതീക സത്തയെ തിരിച്ചറിയാനുള്ള കാലമായിരുന്നു, കഴിഞ്ഞു പോയ ഇരുപത്തിരണ്ട് ദിനങ്ങൾ.

ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ബെഥേൽ ബിൽഡിംങ്ങ് ആയിരുന്നു കൊറൻ്റെയിൻ സെൻ്റർ.ആരോഗ്യ പ്രവർത്തകരും ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വൈദീകരും നൽകിയ മാനസ്സീകവും ശാരീരികവുമായ പിന്തുണ വളരെ വലുതായിരുന്നു. ബഹു: അഗസ്റ്റിൻവല്ലുരാൻ VC, ഫിലിപ്പ് നെടുന്തുരുത്തിൽ VC, പോൾ പുതുവVC, മാത്യു തടത്തിൽVC, ജോർജ് അച്ചൻ തുടങ്ങി നിരവധി വൈദീകരെ സ്നേഹപുർവ്വം ഓർക്കുന്നു.
കണ്ണീരോടെ, ഹൃദയം നുറുങ്ങി ദൈവത്തെ തേടിയ ദിനങ്ങൾ.
എല്ലാവരും ഓരോ മുറികളിൽ ആയിരുന്നു. ഇടയ്ക്ക്, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം എടുക്കാൻ പുറത്തിറങ്ങുമ്പോൾ നീണ്ടു കിടക്കുന്ന ഇടനാഴിയുടെ വശങ്ങളിലെ മുറികളിൽ നിന്നും ജപമാല പ്രാർത്ഥനയും ഭക്തിഗാനവും മുഴങ്ങിയിരുന്നത് ആശ്വാസദായകമായിരുന്നു.

വൈറ്റമിൻ സി ഉള്ള ഭക്ഷണക്രമമായിരുന്നു പ്രധാനം.ഇറച്ചിയും, മീനും, മുട്ടയും വിളമ്പി, നെല്ലിക്കയും, ഓറഞ്ചും, ചെറുനാരങ്ങയും, ആപ്പിളും ആവശ്യം പോലെ എത്തിച്ചു തന്നു.
ഒന്നിനും ഒരു കുറവും വരുത്താതെ ദൈവം പരിപാലിച്ചു നല്ല മനുഷ്യരിലുടെ. രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനം. മറ്റ് ശാരീരിക അസ്വസ്തതകളോ രോഗമോ ഇല്ലെങ്കിൽ, ഒരു സാധാരണ ജലദോഷപനി പോലെ വന്ന് പോകാവുന്ന രോഗം മാത്രമാണ് കൊറോണ.പക്ഷെ, ഇതിൻ്റെ പേരിൽ രോഗികളെ ഒറ്റപ്പെടുത്തുന്ന സമീപനം ശരിയല്ല.
മാദ്ധ്യമങ്ങൾ ഒരു വിധത്തിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഇന്ന്, പലയിടത്തും വീടുകളിൽ രോഗികളെ നോക്കി തുടങ്ങി എന്നത് ആശ്വാസകരമാണ്. ഏഴ് ദിവസത്തെ ഹോംകോറൻ്റെയിനും കഴിഞ്ഞു പുറത്തിറങ്ങിയ ഡിവൈൻ ടീമിനെ സ്വീകരിക്കാൻ പുറത്ത് മാത്യു തടത്തിൽ അച്ചനും ഫിലിപ്പ് നെടുന്തുരുത്തിൽ അച്ചനും പ്രൊഡക്ഷൻ മാനേജർ സിബിവല്ലുരാനും ബൊക്ക, ലഡു, മീഠായി എന്നിവയോടെയാണ് കാത്ത് നിന്നത്.


ഓരോരുത്തർക്കും അവർ തന്നെ അത് നൽകി. സ്നേഹത്തിൻ്റെ വലിയ പ്രകടനമായിരുന്നു അത്.എല്ലാത്തിനും ദൈവത്തോട് നന്ദി പറയുമ്പോഴും പുറത്ത് നിന്നും അകത്ത് നിന്നും ആവശ്യമായ സഹായങ്ങൾ ചെയ്ത ഞങ്ങൾക്ക് അറിയുന്നതും അറിയാത്തതുമായ ചിലരുണ്ട് അവർക്കും നന്ദി.


എന്നാലും, എടുത്ത് പറയേണ്ട ചിലരുണ്ട്. കോറോണയോട് നേർക്ക് നേർന്ന് നിന്ന് യുദ്ധം ചെയ്ത ഡിവൈൻ വിഷൻ ലെ ഞങ്ങളുടെ പ്രീയ സുഹൃത്തുക്കൾ. സീനിയർ ക്യാറമെൻ ജോസ് ആലപ്പിയുടെ നേതൃത്വത്തിലുള്ള സംഘം. ആരോഗ്യ പ്രവർത്തകരായി സേവനം ചെയ്തത് അവരാണ്. രാത്രിയുടെ ഓരോ യാമത്തിലും അവർ ഉണർന്നിരിക്കുകയായിരുന്നു. കാവൽ മാലാഖമാരെപ്പോലെ, ചിലർക്ക് പനിയും, ശ്വാസ തടസ്സവും ഉണ്ടായപ്പോൾ, Ambulance ൽ കയറ്റി പാതിരാത്രികളിലും പുലർച്ചെയും അവർ ആശുപത്രികളിലേക്കും കുതിച്ചു.


അത്യാവശ്യ ഘട്ടങ്ങളിൽ pp കിറ്റ് ധരിച്ചും അല്ലാതെയും അവർ ഞങ്ങൾക്ക് കാവൽ നിന്നു. ഭക്ഷണവും വെള്ളവും മരുന്നും മാത്രമല്ല. ഓരോ രോഗിയും ഫോണിലൂടെ ആവശ്യപ്പെട്ടത് എല്ലാം അവർ നൽകി. കോഡിനേറ്റർ ജോഷി,ജോസ് ആലപ്പി, റോബിൻ, ഗിരീഷ് ആലപ്പുഴ, സാൻ്റോ കെ രാജു, അഗസ്റ്റിൻ, ഷൈജു, ജോസ് തട്ടേക്കാട്, പ്രിൻസ്, ആൻസൻ, ബിനു, സനീഷ്, പ്രമോദ്, ജിജോ, ബിജു എന്നിവർ പുറത്ത് ടീം ആയിരുന്നപ്പോൾ, നാഗരാജ്, ലിജിൻ, വിനീത്, ജോസ് ഓഡിയോ, റെജി, ഡിജോ, ആൻ്റോ, മെൽവിൻ തുടങ്ങിയവർ അകത്തും നൽകിയ സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു.

വൈറ്റമിൻ സി ഗുളികയും മഞ്ഞൾ ഇഞ്ചി ചെറുനാരങ്ങ വെളുത്തുള്ളി വെള്ളവുമാണ് ഞാനും കുടുംബവും കഴിച്ച ഏക കൊറോണ മരുന്നു.
#സുക്ഷിക്കുക. #രോഗം#വരാതെ#നോക്കുക. രോഗം വന്നാൽ, പരിചരിക്കാൻ ആളില്ലെങ്കിൽ ഒറ്റപ്പെട്ട് പോകും. അതൊരു വല്ലാത്ത ഭീകരതയാണ്. സ്നേഹിതരെ തിരിച്ചറിഞ്ഞ, നല്ല മനുഷ്യരെ തിരിച്ചറിഞ്ഞ,ദൈവത്തിൻ്റെ കരുണ, കാരുണ്യം, അനുഗ്രഹം ഇതെല്ലാം തിരിച്ചറിഞ്ഞ നല്ല ഇരുപത്തിരണ്ട് ദിനങ്ങൾ നൽകിയ നല്ല ദൈവത്തിനു നന്ദി
