ഫാ.റോബി കണ്ണൻചിറയ്ക്കു ഊഷ്മള യാത്രയയപ്പ്

Share News

കൊച്ചി : കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തിനു പുതുശോഭ പകരാൻ ചാവറ കൾച്ചറൽ സെന്ററിലൂടെ റോബി കണ്ണൻചിറയ്ക്കു സാധിച്ചെന്നു പ്രഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. 15 വർഷത്തെ സേവനത്തിനുശേഷം ചാവറഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു പുതിയ നിയോഗമേൽക്കുന്ന ഫാ. റോബി കണ്ണൻചിറയ്ക്കുള്ള ആദര, യാത്രയയപ്പ് സമ്മേളനവും പുതിയ ഡയറക്ടർ ഫാ.തോമസ് പുതുശേരിക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങളും മത സൗഹാർദ്ദത്തിനായുള്ള ഉദ്യമങ്ങളും മാതൃകയാണ്. അസാധാരണമായ ഊർജസ്വലതയും പ്രസന്നതയും ഫാ.റോബിയുടെ വ്യക്തിത്വത്തെ ഏവർക്കും ആകർഷകമാക്കുന്നതാണ്.

ഫാ.തോമസ് പുതുശേരിCMI

ചാവറ കൾച്ചറൽ സെന്ററിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ പുതിയ ഡയറക്ടർ ഫാ. തോമസ് പുതുശേരിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഎം ഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിച്ചു.നവീനമായ ചിന്തയിലൂടെയും ഭാവനയിലൂടെയും സമർപ്പണ മനോഭാവത്തോടെയും സി എം ഐ സഭയുടെ അഭിമാനമായി മാറിയ വൈദികരാണു ഫാ. റോബി കണ്ണൻചിറയും ഫാ.തോമസ് പുതുശേരിയുമെന്ന് അദ്ദേഹം പറഞ്ഞു.

സിഎംഐ വികാരി ജനറൽ ഫാ. ജോസി താമരശേരി,ജനറൽ കൗൺസിലർമാരായ ഫാ.ബിജു വടക്കേൽ, ഫാ. മാർട്ടിൻ മള്ളാത്ത്,പി.ടി.തോമസ് എംഎൽഎ, മുൻ മന്ത്രിമാരായ കെ.വി.തോമസ്, കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, പ്രഫ.എം.തോമസ് മാത്യു, ജോൺപോൾ, ടി.എം . ഏബ്രഹാം, ഡോ. ചാൾസ് ഡയസ്, കെ.വി.പി. കൃഷ്ണകുമാർ, സി.ജി.രാജഗോപാൽ,ഫാ. അനിൽ ഫിലിപ്പ്, ജോൺസൺ സി.ഏബ്രഹാം, കെ. ഇല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫാ. കണ്ണൻചിറ CMI

ഡൽഹിയിൽ സിഎംഐ സഭ ആരംഭിക്കുന്ന ചാവറ സാംസ്കാരിക കേന്ദ്രത്തിന്റെ ഡയറക്ടറായാണു ഫാ. കണ്ണൻചിറ ചുമതലയേൽക്കുക .

Share News