‘ബെവ് ക്യു’:ആപ്പിന് പേരായി

Share News

കോഴിക്കോട്​: സംസ്ഥാനത്ത്​ മദ്യ വിതരണത്തിനായി​ ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്പിന് പേരായി. ബെവ് ക്യു (Bev Q) എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ്​ ആപ്ലിക്കേഷന്​ പിന്നില്‍. ആപ്ലിക്കേഷന്‍ തയ്യാറാക്കി ഗൂഗിൾ പ്ലേ സ്​റ്റോറില്‍ അപ്​ഡേറ്റ്​ ചെയ്യുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്​. ഇത്​ പൂര്‍ത്തിയാവുന്നതോടെ ഉടനെ ആവശ്യക്കാര്‍ക്ക് പ്ലേ സ്റ്റോറിൽ​ ഡൗണ്‍ലോഡ്​ ചെയ്​തെടുക്കാനാവും. ആപിന്​ ഇതുവരെ ഗൂഗിളിന്‍െറ അനുമതി ലഭിച്ചിട്ടില്ല. ഐ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ജി.പി.എസ്​ സംവിധാനം ആപ്ലിക്കേഷനില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാം. ആപ്പ്​ വഴി ബുക്ക്​ ചെയ്യുമ്ബോള്‍ ഉപയോക്താക്കള്‍ക്ക്​ മദ്യം വാങ്ങാനുള്ള ടോക്കണ്‍ ലഭിക്കും. ടോക്കണില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയമനുസരിച്ച്‌​ ഉപഭോക്താക്കളുടെ ഏറ്റവും അടുത്തുള്ള ബീവറേജ്​ കോര്‍പറേഷന്‍ ഔട്ട്​ലറ്റുകള്‍ വഴി മദ്യം ലഭിക്കും. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.അതേസമയം, ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു