തിയഡോഷ്യസ് മാർത്തോമ്മാ വിശുദ്ധിയും വിജ്ഞാനവും ഇഴചേർന്ന വ്യക്തിത്വം – കർദ്ദിനാൾ മാർ ജോ‍ർജ് ആലഞ്ചേരി

Share News

ഭാരതീയ ദർശനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് സഭയ്ക്ക് ക്രിസ്തുദർശനം നല്കാൻ മാർത്തോമ്മാ സഭയുടെ പുതിയ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപൊലീത്തയ്ക്ക് കഴിയുമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡോ. തിയഡോഷ്യസ് മാർത്തോമ്മായുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ഒന്നായി കണ്ടുകൊണ്ടുള്ള പ്രഷിത പ്രവർത്തനമാണ് ഇന്നിന്റെ ആവശ്യമെന്ന് കർദ്ദിനാൾ പറഞ്ഞു. മാതൃകയുള്ള നേതൃത്വമാണ് ഇന്ന് ആത്മായലോകത്തുനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ജീവിത വിശുദ്ധിയും വിജ്ഞാനവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഡോ. തിയഡോഷ്യസ് മെത്രാപൊലീത്തയുടെ നേതൃത്വം കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങൾക്കെല്ലാം മാതൃകയാണ്. ആടുകൾക്ക് മുമ്പേ നടന്ന് ഇത്തരത്തിൽ മാതൃക നല്കാൻ മാർത്തോമ്മാ മെത്രാപൊലീത്തയ്ക്ക് കഴിയുമെന്ന് കർദ്ദിനാൾ ആശംസിച്ചു.

Share News