
ഫുട്ബോൾ പരിശീലനത്തിന്റെ 50 വർഷങ്ങൾ….

കൊച്ചിയുടെ പ്രിയപ്പെട്ട കാൽപ്പന്തുകളിക്കാരൻ റൂഫസങ്കിൾ ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബോൾ പരിശീലനം നല്കുന്നതാരംഭിച്ചിട്ട് അമ്പതാണ്ട്. .വിവാഹ ജീവിതം പോലും മാറ്റി വച്ച് ഫുട്ബോളിനു വേണ്ടി ജീവിതം സമർപ്പിച്ച രാജ്യത്തെ ഏറ്റവും തലമുതിർന്ന ഈ പരിശീലകൻ തൻ്റെ എൺപതാം വയസ്സിലും ജഴ്സി അഴിച്ചു വച്ചിട്ടില്ല.
കോവിഡു സൃഷ്ടിച്ച ലോക് ഡൗൺ പ്രതിസന്ധിയിൽ മാത്രമാണ് അമ്പത് വർഷമായി തുടരുന്ന പരിശീലക ദിനചര്യയ്ക്ക് മുടക്കം വന്നത്. 1970 മെയ് 19ന് ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിലാണ് തൻ്റെ ഫുട്ബോൾ പരിശീലനം റൂഫസ് അങ്കിൾ ആരംഭിക്കുന്നത്. ശിഷ്യരിൽ മിക്കവരും ഫുട്ബോളിലും ഹോക്കിയിലും മികച്ച കളിക്കാരായി .
കുറച്ചു മാസങ്ങൾക്കു മുമ്പ് പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് ഫോർട്ടുകൊച്ചി ഫാത്തിമ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിക്കുകയുണ്ടായി.
റൂഫസങ്കിളിൻ്റെ സുവർണ്ണ പാദങ്ങൾ ഇനിയും ഏറെക്കാലം ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനെ പുളകം കൊള്ളിക്കട്ടെ
ബൂട്ടണിയിച്ച ശിഷ്യർ പലരും പിൽക്കാലത്തു അന്തർദേശീയതലത്തിൽ വരെ വളർന്നു. എണ്ണമറ്റ ശിഷ്യഗണങ്ങൾ. പരിശീലനത്തോടൊപ്പം അവരുടെ സ്വഭാവരൂപീകരണവും വാർത്തെടുക്കുക എന്നത് നിർബന്ധം. അതിരാവിലെ 3.45 എഴുന്നേൽക്കുന്ന റൂഫസ്സ് അങ്കിളിന്റെ പരിശീലന കളരിയോടെയാണ് ഫോർട്ട്കൊച്ചിയുടെ പ്രഭാതം ഉണരുന്നത്!
