വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്-രമേശ് ചെന്നിത്തല
നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങാത്തത്.ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന തിരിച്ചറിവുകൊണ്ടാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റ് കൊടുക്കുന്നു എന്നു പറഞ്ഞിട്ട് 500 രൂപയുടെ കിറ്റുപോലുമില്ല. കിറ്റിനുള്ള സഞ്ചിയിൽ തന്നെ കമ്മിഷനടിച്ചിരിക്കുകയാണ് .
എല്ലാ സർക്കാറുകളും പെൻഷൻ കൊടുക്കുന്നുണ്ട്. പെൻഷൻ പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറാണ്.
വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങളുടെ മുൻപിൽ ഒരു മാറ്റത്തിനു വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. കേരളത്തിൽ ഒരു ഭരണ മാറ്റത്തിനുള്ള സമയമായിരിക്കുന്നു–
രമേശ് ചെന്നിത്തല പ്രസ്‌താവനയിൽ വ്യക്‌തമാക്കി