
പ്രിയ ബഹു. കുഞ്ചരത്തച്ചൻ സ്വർഗജാതനായിട്ട് ഇന്ന് രണ്ട് വർഷം

എറണാകുളം അതിരൂപതയിലെ പാലാരിവട്ടം സെന്റ്. മാർട്ടിൻ ദേവാലയത്തിന്റെ ഓരോ കല്ലിലും അദ്ദേഹത്തിന്റെ പേര് കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. കാരണം മനോഹരമായി നവീകരിച്ച ഇപ്പോഴത്തെ പള്ളിയുടെ നിർമ്മാണം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്.
ഇതിന്റെ തൂണിനും തുരുമ്പിനും അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ വിയർപ്പു ഗന്ധമുണ്ട്. ഈ ഇടവകയിലെ ഓരോ വ്യക്തിയെയും എത്ര നാൾ കഴിഞ്ഞാലും പേര് ചൊല്ലി വിളിക്കുവാൻ മാത്രം ഞങ്ങളെ സ്നേഹിച്ച ദേഹം. നമ്മുടെ എല്ലാ വിചാരവികാരങ്ങളിലും പൂർണമായി ചേർന്നു നിന്ന് സ്നേഹവും കരുതലും സാന്ത്വനവും തലോടലുമായി കടന്നു വന്നവൻ. അൾത്താരയിൽ ഒരു അത്ഭുതമായി മാറുന്നവൻ അവസാനം സ്വന്തം ഇടവകയിലെ അൾത്താരയിൽ സ്വർഗീയപിതാവിന്റെ പക്കലേക്ക് . കുഞ്ചരത്തച്ചാ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു !!!
ആദരാജ്ഞലികൾ.. പാലാരിവട്ടം ഇടവകക്കാർ