![](https://nammudenaadu.com/wp-content/uploads/2020/11/modi1.jpg)
“ജനാധിപത്യ നടപടികള്‍ അട്ടിമറിക്കരുത്”: യു.എസ് കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ നടപടികള്‍ നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കരുത്. അധികാര കൈമാറ്റം സമാധാനപരമാകണമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. വാഷിങ്ടണിലുണ്ടായ കലാപവും സംഘര്‍ഷവും ദുഃഖകരമാണെന്നും മോദി ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങേയറ്റം ഖേദകരമാണ്. ഡൊണള്‍ഡ് ട്രംപും യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും തമ്മിലുള്ള അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പില്‍ ഒരു സ്ത്രീ മരിച്ചു. നെഞ്ചില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.