![](https://nammudenaadu.com/wp-content/uploads/2021/02/EP-J.jpg)
താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ജീവകാരുണ്യപ്രവര്‍ത്തനം: മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജന്. ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തിയാണെന്നാണ് ജയരാജന്റെ പ്രതികരണം. സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി നിയമനം നടത്തേണ്ട തസ്തികകളിലല്ലെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദത്തെക്കുറിച്ച് അറിയില്ലെന്നും, എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം നിയമങ്ങളും ചട്ടങ്ങളും പാലിച്ചെന്നും ഇ പി ജയരാജന് അവകാശപ്പെട്ടു.
കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. പിന്‍വാതിലിലൂടെ അധികാരം സ്ഥാപിച്ചവര്‍ക്കാണ് ഇത് പിന്‍വാതില്‍ നിയമനമായി തോന്നുന്നത്. പി.എസ്.സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളിലെ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നത്. പത്തും പതിനഞ്ചും വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ ആകുമോ എന്ന് ചോദിച്ച ജയരാജന് യോഗ്യതയില്ലാതെയാണ് എംബി രാജേഷിന്റെ ഭാര്യയെ നിയമിച്ചത് എന്ന് ആരോപണമുന്നയിക്കുന്നവര്‍ തെളിയിക്കട്ടെയെന്നും പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ ചെത്തുതൊഴിലാളി പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഇ പി ജയരാജന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഓരോരുത്തരുടെയും പ്രസ്താവന അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ്. അത് ജനം വിലയിരുത്തട്ടെയെന്നും ഇ പി ജയരാജന് പ്രതികരിച്ചു.