സംസ്ഥാനത്ത് ഒമ്പത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് പുതിയ ഒമ്പത് കോവിഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നാ​ഗ​ല​ശേ​രി, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചി​റ​യ്ക്ക​ല്‍, മാ​ലൂ​ര്‍, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍, പ​യ്യ​ന്നൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി, ചെ​ന്പി​ലോ​ട്, അ​യ്യ​ന്‍​കു​ന്ന്, കോ​ട്ട​യം മ​ല​ബാ​ര്‍, കോ​ട്ട​യം ജി​ല്ല​യി​ലെ കോ​രു​ത്തോ​ട് എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. നി​ല​വി​ല്‍ ആ​കെ 37 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം, മ​ടു​ക്ക സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​രൂ​ത്തോ​ടി​നെ ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തി​യ അ​റി​യി​പ്പ് സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ല​ഭ്യ​മ​ല്ല.
അതേസമയം,സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട്- 19, കണ്ണൂര്‍-16, മലപ്പുറം-8, ആലപ്പുഴ- 5, കോഴിക്കോട്-4, കാസര്‍കോട്-4, കൊല്ലം-3, കോട്ടയം-2, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു