
കെ വി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിന്റാകും
കൊച്ചി: കെ വി തോമസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച കെപിസിസിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.
തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു കെ വി തോമസ്. ഒരിടത്തും മത്സരിക്കാനില്ലെന്ന് തോമസ് നേരത്തെ പറഞ്ഞിരുന്നു. തോമസിനെയും ഉള്‍പ്പെടുത്തി കെപിസിസി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചിരുന്നു.