ഒറ്റയ്ക്ക് പടവെട്ടാൻ നവാബ് രാജേന്ദ്രനെപ്പേലെ കെൽപ്പുള്ള ഒരുത്തൻ മതി കേരളം ശുദ്ധമാകും.

Share News

അനുഭവ പാഠങ്ങൾ.

.പണ്ടൊരിക്കൽ കായംകുളം KSRTC ക്യാന്റിനിൽ രാവിലെ 10 മണി കഴിഞ്ഞപ്പോൾ, താടിയും മുടിയും നീട്ടി വളർത്തി, നീളൻ ജുബ്ബാ ധരിച്ച ഒരു മലിന വേഷധാരി കയറി വന്നു.

ആ സമയത്ത് ക്ലാന്റിനിൽ തിരക്ക് കുറവായിരുന്നു. ജുബ്ബാക്കാരൻ കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. വെയിറ്റർ കടല കറി, ഇറച്ചി കറി, മീൻ കറി, കിഴങ്ങു കറി ഇവയിൽ ഏതു വേണമെന്ന് ചോദിച്ചു. ചമ്മന്തി മതിയെന്ന് ജുബ്ബാക്കാരൻ പറഞ്ഞു. ചമ്മന്തിയില്ല സാമ്പാറ് താരമെന്ന് മാനേജർ പറഞ്ഞു. മാനേജർ സാമ്പാർ കൊടുത്തു.സാമ്പാറിന് ഒരു വളിച്ച മണമുണ്ടെന്ന് ജുബ്ബാക്കാരൻ പരാതി പറഞ്ഞു. “ഫ്രീയായിട്ട് കിട്ടിയതെല്ലെ വേണേ കഴിച്ചിട്ട് പോടോ “മാനേജർ പറഞ്ഞു

ജബ്ബാക്കാരൻ പിന്നെ ഒന്നും മിണ്ടിയില്ല. ആഹാരം കഴിച്ച ശേഷം ദോശയും സാമ്പാറും പാർസൽ വാങ്ങി. കൗണ്ടറിൽ പണം കൊടുത്ത് അവിടെ നിന്നും ഇറങ്ങി. കാന്റിനിൽ നിന്ന് അയാൾ മുൻസിപ്പാലിറ്റിയിലെ ഹെൽത്ത് ഓഫീസിലേക്കാണ് നേരെ പോയത്.

അവിടുത്തെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ ജുബ്ബാക്കാരനെ തിരിച്ചറിഞ്ഞു.കേരളത്തിലെ അഴുമതിക്കാരുടെ പേടി സ്വപ്നം, നവാബ് രാജേന്ദ്രൻ – അവർ അദ്ദേഹം കൊടുത്ത പാർസൽ പൊതി വാങ്ങി പരിശോധിച്ചു.

ഉടൻ തന്നെ പത്രക്കാരെ വിവരമറിയിച്ചു.ക്യാന്റീൻ പൂട്ടി സീൽ ചെയ്യ്തു. അവിടെ നിന്നു പിടിച്ചെടുത്ത പഴകിയ ആഹാരസാധനങ്ങൾ നിരത്തി വച്ചു. ഉദ്യോഗസ്ഥന്മാർ നവാബ് രാജേന്ദ്രന് ഒപ്പം നിൽക്കുന്നത് പത്രക്കാർ ഫോട്ടോയെടുത്തു: പിറ്റേ ദിവസം അത് ഒരു നല്ല വാർത്തയായി എല്ലാ പത്രത്തിലും അച്ചടിച്ചുവന്നു.

അഴുമതിക്കെതിരെ ഒറ്റയ്ക്ക് പടവെട്ടാൻ നവാബ് രാജേന്ദ്രനെപ്പേലെ കെൽപ്പുള്ള ഒരുത്തൻ മതി കേരളം ശുദ്ധമാകും.

ANNIL KUMAR AR

Share News