വിജയൻ ചേട്ടൻവിട പറഞ്ഞു.വിശ്വസിക്കാനാവുന്നില്ല..
കെസിവൈഎം ഓഫീസിലും ജീവനാദത്തിലും വഴിയിലാണെങ്കിലും എവിടെയാണെങ്കിലും കാണാൻ ഓടി വരുന്ന വിജയൻ ചേട്ടനെ മറക്കാനാവില്ല…
കാണിക്ക എന്ന ചെറിയ പത്രം കൈയിലുണ്ടാകും. എപ്പോഴും ഉച്ചത്തിലെ സംസാരിക്കൂ..
ഒരിക്കൽ ഓഫീസിൽ വന്നപ്പോ മൊബൈൽ ഫോൺ കണ്ടപ്പോ എൻ്റെയും കൂടെ ഫോട്ടോ എടുക്കെടാ..
. ഞാൻ ചത്തു പോയാലും നിനക്ക് കാണാല്ലോ എന്ന് പകുതി തമാശയായിട്ട് പറഞ്ഞ് കൂടെ നിന്ന് ഫോട്ടോയൊക്കെ എടുത്തു.
. എറണാകുളത്ത് പാദരക്ഷത്തൊഴിലാളികൾക്ക് ഒരു തിരുവോണനാളിൽ സദ്യ കൊടുത്തപ്പോൾ വിജയൻ ചേട്ടനൊപ്പം സഹായിക്കാൻ സാധിച്ചത് മറക്കാനാവാത്ത കാര്യമാണ്..രോഗാവസ്ഥയിലും കോവിഡ് കാലത്തും എപ്പോഴാണെങ്കിലും ആരെയും കൂസാതെ ഓഫീസിലേക്ക് ഓടി വന്ന് എടാ എന്ന് വിളിച്ച് പത്രം തരാനും സംസാരിക്കാനും ഇനി കാണിക്ക വിജയൻ ചേട്ടൻ ഇല്ല എന്നത് വേദനിപ്പിക്കുന്ന ഒരു ഓർമയാണ് പക്ഷേ വിജയൻ ചേട്ടൻ തന്ന കാണിക്ക പത്രങ്ങൾ ഇപ്പോഴും ഓഫീസിലെ മേശപ്പുറത്ത് ഉണ്ടാകും..
ഒരു വിശുദ്ധ ഓർമയായി..പ്രണാമം വിജയേട്ടാ..
.കാണിക്ക വിജയൻ#
ആദരാജ്ഞലികൾ #
Sibi Joy