നൂറ്റാണ്ടുകളോളം നിലനിന്ന കോടിക്കണക്കിന് മനുഷ്യ ജീവനെടുത്ത വസൂരിയെ എങ്ങനെ ഇന്ത്യയിൽ പിടിച്ചു കെട്ടി..?

Share News

നൂറ്റാണ്ടുകളോളം നിലനിന്ന കോടിക്കണക്കിന് മനുഷ്യ ജീവനെടുത്ത വസൂരിയെ എങ്ങനെ ഇന്ത്യയിൽ പിടിച്ചു കെട്ടി..?

ഇന്ത്യയിലെ പ്രമുഖ നാല് വാക്സിന്‍ നിര്‍മ്മാണശാലകള്‍ രാജ്യത്തെ മൊത്തം ആവശ്യവും നിറവേറ്റാന്‍ തക്ക അളവില്‍ വാക്സിന്‍ നിര്‍മ്മിച്ചു.

സൗജന്യ മാസ് വാക്സിനേഷന്‍ കാമ്പെയിന്‍ (1962 –67)3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനതയെ മൊത്തം വാക്സിന്‍ കൊടുക്കുക എന്നു ഉദ്ദേശിച്ചു ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ ആരംഭിച്ചു വീടുവീടാന്തിരം സന്ദര്‍ശിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ നല്‍കി.

FORMULATION OF A SOUND STRATEGY (1968 – 72)രോഗം ഉള്ളവരെ നേരത്തെ കണ്ടെത്താന്‍ ഉള്ള നടപടികള്‍ കൂടി ഈ പദ്ധതി സമത്ത് ഉള്‍പ്പെടുത്തി.രോഗം പൊട്ടിപ്പുറപ്പെടുന്നത് റിപ്പോര്‍ട്ട്‌ ചെയ്യാനും നിയന്ത്രിക്കാനും കൂടി നടപടികളെടുത്തു.

തീവ്ര ക്യാമ്പെയിന്‍ (1973 – 75)രോഗം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിച്ചു, ശക്തമായ നിരീക്ഷണ സംവിധാനത്തിലൂടെ രോഗം സംശയിക്കുന്നവരെ വരെ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായി.

വസൂരിയുടെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു ഈ തീവ്ര യജ്ഞം.

രോഗ സ്ഥിരീകരണത്തിനു ലാബ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ (രാജ്യത്ത് 6 എണ്ണം) നിലവില്‍ വന്നു.OPERATION SMALLPOX ZERO (1975 – 77)1975 ലാണ് ഇന്ത്യയില്‍ അവസാന വസൂരി കേസ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ വസൂരിയുടെ മേല്‍ അവസാന വിജയം നേടാന്‍ രണ്ടു വര്‍ഷം നീളുന്ന ശക്തമായ നിരീക്ഷണ പരിപാടികള്‍ ഏര്‍പ്പെടുത്തി.

ഏതു അസുഖവുമായും പനിയും ശരീരത്ത് പാടുകളും ബാധിച്ചു വരുന്നവരെ എല്ലാം നിരീക്ഷണത്തിനു വിധേയമാക്കി റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത് നിര്‍ബന്ധമാക്കി.കേസുകള്‍ ഒളിച്ചു വെക്കപ്പെടാതെയിരിക്കാന്‍ രോഗം പൊട്ടിപ്പുറപ്പെട്ട വിവരം അറിയിക്കുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രോത്സാഹനമായി 10-50 രൂപ വരെ നല്‍കുന്ന സംവിധാനം ഉണ്ടായിരുന്നു.

(1975 ല്‍ ഇതു 1000രൂപ ആയി ഉയര്‍ത്തി)വസൂരി വിമുക്ത ഇന്ത്യയ്ക്കായി 6 ലക്ഷം ഗ്രാമങ്ങളിലെ 10 കോടിയോളം മനുഷ്യര്‍ക്ക്‌ വാക്സിന്‍ നല്‍കി.1977 ല്‍ ഇന്ത്യ വസൂരി വിമുക്തമായി.പുതിയ ലോകത്തിന് അപരിചിതമായ വിധം വസൂരി എന്ന മാരകരോഗത്തെ നിർമ്മാർജനം ചെയ്യുക എന്ന മഹാ ദൗത്യത്തിന് നേതൃപരമായ പങ്ക് വഹിച്ച പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയെ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നു.

Jayesh Mananthavady

Share News