
കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്; കിഡ്‌നി ലിവര്‍ ട്രാൻസ്പ്ലാൻറ് ചെയ്ത പേഷ്യന്‍സിന് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യം, പദ്ധതിക്ക് 35 ലക്ഷം.
ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിൽ ആയി നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്.
കിഡ്‌നി ലിവര്‍ ട്രാൻസ്പ്ലാൻറ് ചെയ്ത പേഷ്യന്‍സിന് ചികിത്സാ സഹായം നല്‍കുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി . പദ്ധതി പ്രകാരം ട്രാന്‍സ് പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്നാണ് സൗജന്യമായി ലഭിക്കുക.
അതാത് പ്രദേശത്തെ ഗവൺമെൻറ് ആശുപത്രി വഴി രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി.ചികിത്സാ സഹായം ലഭിക്കാനായി രോഗികള്‍ അതത് PHC/FHC/CHC മെഡിക്കല്‍ ഓഫീസറുടെ അടുത്ത് മെയ് 25 ന് മുമ്പായി റജിസ്റ്റർ ചെയ്യണം.
ജില്ല മെഡിക്കൽ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. കോവിഡ് ലോക്ക് ഡൗൺൻറെ പശ്ചാത്തലത്തിൽഅപേക്ഷകർ ആധാർ കാർഡ്ൻറെ പകർപ്പും അതാത് പ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം മെയ് 31 ന് മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാരെ ഏൽപ്പിക്കണം .

AdvYesudas Parappilly