
മുളപ്പിച്ച ധാന്യങ്ങൾ വിൽക്കാം
വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. വലിയ മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നിർമ്മാണ ചിലവ് കുറവും വിപണിയിൽ വളരെ സാധ്യതയുള്ള ബിസിനസ്സ് സംരംഭമാണിത്.

മുളപ്പിച്ച ധാന്യങ്ങൾ വിൽക്കുന്ന ഈ സംരംഭം വളരെ എളുപ്പത്തിൽ നിർമിക്കാവുന്നതാണ്. പൊതുവിപണികളിൽ നിന്ന് ഹോൾസെയിൽ വിലയിൽ ചെറുപയർ, വൻപയർ, കടല, മുതിര, റാഗി തുടങ്ങിയ ധാന്യങ്ങൾ വൃത്തിയാക്കി കുറഞ്ഞത് 3 തവണ വെള്ളത്തിൽ കഴുകി വിഷാംശങ്ങൾ കളയാം. പിന്നീട് എടുത്തിരിക്കുന്ന ധാന്യം മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളമൊഴിച്ചു 12 മണിക്കൂർ കുതിർത്തു ഇടുക. അതു കഴിഞ്ഞു വെള്ളം വാർന്നു കളഞ്ഞ ശേഷം വീണ്ടും 12 മണിക്കൂർ തുറന്ന് വയ്ക്കുമ്പോൾ ഈച്ച മുതലായ പ്രാണികൾ വരാതിരിക്കാനായി കട്ടി കുറഞ്ഞ തുണി ഉപയോഗിച്ചു മൂടി വയ്ക്കുക.
ശേഷം പോളിത്തീൻ കവറുകളിൽ 100 ഗ്രാം, 250 ഗ്രാം, 500 ഗ്രാം അളവിൽ പായ്ക് ചെയ്ത ശേഷം പഴകടകൾ, പച്ചക്കറി കടകൾ, ബേക്കറികൾ, വീടുകൾ തുടങ്ങി എല്ലായിടത്തും വിൽകാവുന്നതാണ്. ഇതിനു വേണ്ടി ഫുഡ് ലൈസൻസ്, ഹെൽത്ത് ലൈസൻസ് ആവശ്യമായതിനാൽ വൃത്തി വളരെ നിർണായകമാണ്. പായ്ക് ചെയ്യുമ്പോൾ ഗ്ലൗസ് തുടങ്ങിയ നിബന്ധനകൾ വളരെ പ്രധാനമാണ്. ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഓർഡർ പിടിക്കുമ്പോൾ വാഹന ചെലവുകൾ കുറയ്ക്കാൻ പറ്റുന്നതാണ്.
ഇങ്ങനെ ചിലവുകൾ നിയന്ത്രിച്ചു ഉത്പാദനം കൂട്ടുകയാണെങ്കിൽ ദിവസം 2000 രൂപ വരെ ലാഭം ഉണ്ടാക്കാവുന്ന ബിസിനസ്സാണിത്. ജങ്ക് ഫുഡുകൾ അടക്കി വാഴുന്ന ഈ കാലത്ത് സ്വന്തം ആരോഗ്യം സൂക്ഷിക്കാത്തവരായി ആരും കാണില്ല. മുളപ്പിച്ച പയർ പോലുള്ള ആഹാരം മനുഷ്യർക്ക് ആരോഗ്യം നൽകുന്നു. അതു കൊണ്ട് തന്നെ ആരോഗ്യം സൂക്ഷിക്കുന്നവർ ഉള്ളത് കൊണ്ട് ഈ ബിസിനസ്സ് ഒരിക്കലും നഷ്ടം വരികയില്ല.