
‘മൂന്നാമൂഴം’: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്.
പ്രകാശ് ബാബുവോ വി.എസ്. സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു. എന്നാൽ സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുർബലമാകുന്നതാണ് കണ്ടത്. പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി. ദിവാകരനും കെ.എ. ഇസ്മായിലും പുറത്തായി.
എതിർ സ്വരങ്ങളെ കീഴടക്കിയാണ് കാനം വീണ്ടും സെക്രട്ടറി പദ്ധത്തിലെത്തിയത്. മത്സരം പോലും ഇല്ലാതെയാണ് കാനം സെക്രട്ടറി കസേരയിലെത്തിയതെന്നും ശ്രദ്ധേയം.