
സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതി നൽകിയതായി സൂചന.
തിരുവനന്തപുരം: അഞ്ചാംഘട്ട ദേശീയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്കാന് തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതത്തിന് അനുമതി നൽകിയതായി സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിക്കും. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും.അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്.
നിയന്ത്രണങ്ങളോടെ ഹോട്ടലുകളും തുറക്കാം. ഹോട്ടലുകളില്‍ നേരത്തെ ബുക്ക് ചെയ്യണം. പകുതി സീറ്റ് ഒഴിച്ചിടണം, തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് ഹോട്ടലുകള്‍ തുറക്കുക.