
ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക്ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട്ബില്ല് പകുതിമാത്രം അടക്കാം
ഈ ജൂൺ മാസത്തിലെ കെഎസ്ഇബി നടപ്പിലാക്കാൻ പോകുന്ന ആനുകൂല്യത്തിൽ ഒന്നാണ് കറൻറ് ബിൽ രണ്ടു ഘട്ടങ്ങളായി അടക്കുക എന്നുള്ളത്, എന്നാൽ അത് എങ്ങനെയാണ് നടപ്പിലാക്കുക എന്നും ആർക്കൊക്കെയാണ് ഈ ഇളവ് ലഭിക്കുക എന്നുള്ള വിവരങ്ങൾ എല്ലാം നിങ്ങൾക്കായി പങ്കു വെക്കുന്നു.
കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്ക് ലോക്ക് ഡൗൺ കാലയളവിൽ വന്നിരിക്കുന്ന കരണ്ട് ബില്ല് അത് എത്ര തുക ആയാലും, പകുതിയോ അതിൽ കൂടുതലോ അടക്കാനെ ഇപ്പൊ സാധിക്കുകയുള്ളു എന്ന് ഉണ്ടെങ്കിൽ ഇത് കെഎസ്ഇബിയെ അറിയിച്ചാൽ അവർ അതിനുള്ള അവസരം ഒരുക്കും, ഇതിനായി വെള്ള കടലാസിൽ കെഎസ്ഇബിയിൽ ഒരു അപേക്ഷ വച്ചിരുന്നാൽ അവർ പരിഗണിക്കുന്നതായിരിക്കും.
അങ്ങനെ വരുമ്പോൾ നിങ്ങൾക്കു വന്നിരിക്കുന്ന കറന്റ് ബില്ലിന്റെ പകുതി ഇപ്പൊ അടച്ചതിനു ശേഷം ബാക്കി തുക രണ്ടു തവണകളായി വരാൻ ഇരിക്കുന്ന ബില്ലുകളുടെ ഒപ്പം അടക്കുവാൻ ഉള്ള സൗകര്യം കെഎസ്ഇബി ഒരുക്കും, അതിനു ഫൈൻ ഒന്നും കെഎസ്ഇബി വാങ്ങുകയില്ല. ഇതിനു വേണ്ടി അപേക്ഷിക്കുവാൻ ഉള്ള അവസാന തിയതി ജൂൺ 15 ആണ്, അപ്പോൾ അങ്ങനെ ഉള്ളവർക്ക് കെഎസ്ഇബി ഓഫീസിൽ പോയി അപേക്ഷ വെക്കാം. പലരും രണ്ടു തവണകളായി ബിൽ അടക്കാമെന്നു മാത്രമേ അറിഞ്ഞിട്ടുണ്ടാവുകയുള്ളു, പക്ഷെ അത് എങ്ങനെയാണെന്ന് മനസിലാക്കിയിട്ടുണ്ടാകില്ല, അത്തരം ആളുകൾക്ക് ഈ വിവരം ഉപകരിക്കട്ടെ.