
കാടിൻറെ മക്കൾക്ക് നാടിൻറെ കരുതൽ
കുട്ടികളുടെ വിദ്യാഭ്യാസം ഏതൊരു രക്ഷകർത്താ വിന്റെയും സ്വപ്നമാണ്. അവരുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ് മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യുന്നത്.കോവിട് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണല്ലോ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൻറെ പേരിൽ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാൻ ഇടവരരുതെന്ന് യുവഗ്രാമം കരുതുന്നു.
അതിരപ്പിള്ളി മേഖലയിലുള്ള ഉള്ള ആദിവാസി കോളനികളിൽ ടിവിയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ യുവഗ്രാമം തീരുമാനിച്ചിരിക്കുന്നു.
ഈ സദ്ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാകാം
ഡെന്നിസ് കെ ആന്റണി
ചെയർമാൻ യുവഗ്രാമം9495610260