പഠിതാക്കൾക്ക് വിത്തുകൾ നൽകി

Share News

കൈതാരം
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് സൗജന്യ കലാപരിശീലന പദ്ധതിയിലെ പറവൂർ ബ്ലോക്ക് ക്ലസ്റ്ററിൽ പഠിതാക്കൾക്ക് വിത്തുകൾ നൽകി

. പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന കേന്ദ്രങ്ങളിലൊന്നായ കൈതാരം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ കലാ വിദ്യാർഥികൾക്ക് വിത്തുകൾ വിതരണം ചെയ്തത്.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം നിർവഹിക്കുകയും വിത്തുകൾ കൈമാറുകയും കപ്പ കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശാന്ത, എസ്.എം.സി.ചെയർമാൻ എം.ബി.സ്യമന്തഭദ്രൻ, പ്രധാന അദ്ധ്യാപിക റൂബി ടീച്ചർ, പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ.കെ.വി, കൈതാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് ഷാജി ഫെലോഷിപ് ആർട്ടിസ്റ്റ് കൺവീനർ അൻവിൻ കെടാമംഗലം എന്നിവർ സംസാരിച്ചു

അൻവിൻ കെടാമംഗലം

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു