
ഐൻസ്റ്റൈനെപ്പറ്റി എഴുതിയ പുസ്തകങ്ങൾക്ക് കണക്കില്ല.
ഐൻസ്റ്റൈനെപ്പറ്റി എഴുതിയ പുസ്തകങ്ങൾക്ക് കണക്കില്ല.
ജീവചരിത്രഗ്രന്ഥങ്ങളും അദ്ദേഹം കണ്ടെത്തിയ ശാസ്ത്രതത്വങ്ങൾ വിവരിക്കുന്ന പുസ്തകങ്ങളും ലോകഭാഷകളിൽ നിരവധിയുണ്ട്. ഇപ്പോഴും പുതുമ നഷ്ടപ്പെടാത്ത വിഷയമാണ് ഐൻസ്റ്റൈൻ. രണ്ടായിരത്തിയഞ്ചിൽ ആപേക്ഷികസിദ്ധാന്തത്തിന്റെ നൂറാം വാർഷികമായപ്പോൾ ലോക ഭൌതികശാസ്ത്ര വർഷമായിത്തന്നെ ആചരിച്ചു. 2015ലെത്തിയപ്പോൾ പൊതുആപേക്ഷികതാ സിദ്ധാന്തത്തിന്റെ ശതാബ്ദിയായിരുന്നു. 2016ലേക്കു കടന്നപ്പോൾ ഐൻസ്റ്റൈൻ പൊതുആപേക്ഷികതാ സിദ്ധാന്തത്തിലൂടെ പ്രവചിച്ച ഗ്രാവിറ്റി തരംഗങ്ങളെ കണ്ടെത്തിയെന്ന വർത്തമാനം, പിന്നെയും ഐൻസ്റ്റൈൻ സ്മരണകളുയർത്തി. നൂറുവർഷം പിന്നിട്ടിട്ടും ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾ, അണുവിട തെറ്റാതെ നമ്മുടെ ഭൌതികലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നു. 1955ൽ ഈ ലോകത്തോട് വിടപറഞ്ഞു പോയെങ്കിലും ഐൻസ്റ്റൈന്റെ ഓർമ ഇന്നും സജീവമായി ലോകത്തെവിടെയും നിലനിൽക്കുന്നു. ഊർജിതാശയനായ ഐൻസ്റ്റൈനെ അടുത്തറിയുക എന്ന സാഹസമാണ് ഈ പുസ്തകം ഏറ്റെടുത്തിരിക്കുന്നത്.
ഒരു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം.
വില – 300 രൂപ.