
കോവിഡ്: ഡല്‍ഹിയില്‍ ഒരു മലയാളികൂടി മരിച്ചു
ന്യൂഡല്‍ഹി:കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളികൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന് ഉണ്ണിത്താന്(70) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു.
സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഡല്‍ഹിയില്‍ നടത്തും. കോവിഡ് ബാധിച്ച് ആറു മലയാളികളാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.