സ്ഥിതി ഗുരുതരം:തൃശൂരിൽ സമ്പൂർണ ലോക്ഡൗണ്‍ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി
തൃശ്ശൂര്‍: തൃശ്ശൂരില്‍ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിൽ സമ്പൂർണ ലോക്ഡൗണ്‍ വേണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു. തല്‍ക്കാലത്തേയ്ക്കെങ്കിലും സമ്ബൂര്‍ണ ലോക്ഡൗണ്‍ വേണം. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 25 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.