
ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ:രണ്ട് ഭീകരരെ വകവരുത്തി
കാഷ്മീർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗിലെ ലല്ലനിൽ ശനിയാഴ്ച പുലര്‍ച്ചയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
ആറ് ദിവസത്തിനിടെ തെക്കൻ കാഷ്മീരിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണ് സംയുക്ത സേന ഭീകരരുമായി ഏറ്റുമുട്ടിയത്. തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സ്ഥിതിഗതികൾ ശാന്തമായിട്ടില്ലെന്നും ഏറ്റുമുട്ടൽ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു.