അതിര്‍ത്തിയില്‍ സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയം: കരസേനാ മേധാവി മുകുന്ദ് നരവാനെ

Share News

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്നും ഉഭയകക്ഷി സംഭാഷണങ്ങള്‍ വഴി എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുമെന്നും ചീഫ് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ.സൈ​നി​ക മേ​ധാ​വി​ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ര്‍​ന്ന് സൈ​നി​ക​ര്‍ പി​ന്‍​മാ​റി​യി​ട്ടു​ണ്ടെ​ന്നും ക​ര​സേ​നാ മേ​ധാ​വി പ​റ​ഞ്ഞു.

ചൈനയുമായുള്ള ഞങ്ങളുടെ അതിര്‍ത്തിയിലെ മുഴുവന്‍ സാഹചര്യങ്ങളും നിയന്ത്രണത്തിലാണെന്ന് ഞാന്‍ ഉറപ്പുതരുന്നു. കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ ടോക്കുകള്‍ വഴി നിരവധി സംഭാഷണങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ‘നിരന്തരമായ ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയുമായുള്ള വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും പ്രശ്നങ്ങള്‍ക്ക് വിരാമമാകും എല്ലാം നിയന്ത്രണ വിധേയമാകും.’ കരസേനാ മേധാവി അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെയും സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, എന്നിവിടങ്ങളിലെയും ഇന്ത്യയുടെ മൊത്തത്തിലുള്ള സൈനിക തയ്യാറെടുപ്പുകള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സംിഗ് വെള്ളിയാഴ്ച അവലോകനം ചെയ്തിരുന്നു. ഇന്ത്യ-ചൈനീസ് കമാന്‍ഡര്‍മാര്‍ തമ്മില്‍ അവസാന റൗണ്ട് ചര്‍ച്ചകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മേ​യ് മാ​സ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലാ​ണ് പാ​ങ്കോം​ഗ് ത​ടാ​ക മേ​ഖ​ല​യി​ല്‍ ഏ​റ്റു​മു​ട്ട​ലും ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ​വും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്ന​ത്. പി​ന്നാ​ലെ അ​തി​ര്‍‌​ത്തി​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും സൈ​നി​ക ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു